ചണ്ഡീഗഢ്: പഞ്ചാബില്‍ വന്‍വിജയം നേടിയ ശേഷം ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗ് വന്ത് മാന്‍ ദില്ലി സന്ദര്‍ശിച്ച് അരവിന്ദ് കെജ്രിവാളിന്റെ കാല് തൊട്ടു വന്ദിച്ചത് വിവാദമാകുന്നു. ഇത് മുഴുവന്‍ സിഖുകാര്‍ക്കും അപമാനമാണെന്നും ഇതിന് കെജ്രിവാളിനോട് പകരം വീട്ടുമെന്നും നിരോധിക്കപ്പെട്ട ഖലിസ്ഥാന്‍ ഭീകരസംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്‍.
‘പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി കെജ്രിവാളിന്റെ കാലില്‍ തലേക്കെട്ട് (ടര്ബന്) കാഴ്ചവെയ്ക്കുക മാത്രമല്ല, മുഴുവന്‍ പഞ്ചാബിന്റെയും തലേക്കെട്ടുകളും കെജ്രീവാളിന്റെ കാല്ക്കല് സമര്‍പ്പിച്ചു. തന്റെ കാലില്‍ കിടക്കുന്ന പഞ്ചാബിനെയാണ് കെജ്രിവാള് പ്രതിനീധീകരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അദ്ദേഹം ഞങ്ങളുടെ കൂട്ടായ സഹനശക്തിയെയാണ് വെല്ലുവിളിച്ചത്. ഈ അപമാനത്തിന് തീര്‍ച്ചയായും ഞങ്ങള്‍ പകരം വീട്ടും’- പന്നുന്‍ പറയുന്നു. ‘പഞ്ചാബ്കാരുടെ തലേക്കെട്ട് (ടര്ബന്) സമര്‍പ്പിക്കപ്പെട്ടത് ഏത് ഷൂവിലാണോ അതേ ഷൂ കൊണ്ട് കെജ്രിവാളിന്റെയും ഭഗ് വന്ത് മാനിന്റെയും മുഖത്തടിക്കും.’- പന്നുന്റെ ഭീഷണി തുടരുന്നു.
‘ആംആദ്മിയുടെ വിജയത്തെ തുടര്‍ന്ന് നടത്തുന്ന റോഡ് ഷോ അലങ്കോലപ്പെടുത്തുമെന്നും ഭഗ വന്ത് മാനിന്റെ മാര്‍ച്ച് 16ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് അട്ടിമറിക്കുമെന്നും പന്നുന്‍ ഭീഷണി മുഴക്കുന്നു.
പഞ്ചാബിന്റെ അന്തസ്സ് വീണ്ടെക്കുന്നവര്ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇനി കെജ്രിവാളിനെ പഞ്ചാബില്‍ കാണേണ്ട. ദല്‍ഹിയിലെ ഹരിദ്വാറിനോ അദ്ദേഹം ഇരുന്നോട്ടെ. പഞ്ചാബിന്റെഅന്തസ്സ് വീണ്ടെടുക്കാന്‍ സിഖ് സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു’- പന്നുന്‍ പറയുന്നു.
പഞ്ചാബിന്റെ പരിഹാരം ഖലിസ്ഥാന്‍ ആണ്. പഞ്ചാബിന്റെ സ്വാതന്ത്ര്യമാണ്. ആപ് ഖലിസ്ഥാന്‍ അനുകൂലവാദികളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയും ഫണ്ട് ഉപയോഗിക്കുകയും ചെയ്തുവെന്നും പന്നുന്‍ കുറ്റപ്പെടുത്തി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ആപ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ ഫണ്ട് ഉപയോഗിച്ചതായും പന്നുന്‍ ആരോപിച്ചു. ഇപ്പോള്‍ ഖലിസ്ഥാന്‍ വിരുദ്ധ രാഷ്ട്രീയക്കാരായ അമരീന്ദര്‍ സിങിനെയും ബാദലിനെയും പുറത്താക്കി. ഇനി ഖലിസ്ഥാന്‍ വേണ്ടിയുള്ള(പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താനുള്ള) ഹിതപരിശോധന ഉടന്‍ നടത്തണമെന്നും പന്നുന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: