കീവ് : ഉക്രൈന്റേയും തന്റേയും സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രയേലിന് സാധിക്കും. ജറുസലേമില്‍ വെച്ച് സന്ധി സംഭാഷണം നടത്താമെന്ന് ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് ഒരു സമവായ ചര്‍ച്ചയില്‍ വളരെ മുഖ്യമായി റോള്‍ വഹിക്കാന്‍ സാധിക്കുമെന്നും സെലന്‍സ്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രതീക്ഷ പ്രകടിപ്പിച്ചു.
ആര് മധ്യസ്ഥശ്രമം നടത്തിയാലും അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ആരും എന്ന ഗണത്തില്‍ പെടുത്തുന്നില്ല. അങ്ങേയ്ക്ക് ഒരു വലിയ ചരിത്രത്തിന് ഉടമയായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഉക്രൈനില്‍ നിന്നും പോയവരാണ് ഇസ്രയേല്‍ രാജ്യത്തിന്റെ സ്ഥാപകരില്‍ പലരും. ഉക്രൈനിലെ പാരമ്പര്യവും ചരിത്രവും പേറിയാണ് അവര്‍ ആ രാജ്യം സ്ഥാപിച്ചത്. അതിനാല്‍ തന്നെ അവരുടെ മാധ്യസ്ഥം തേടുന്നത് മോശം കാര്യമല്ല. ഒരിക്കലും ഇത്തരം ഒരു ചര്‍ച്ച റഷ്യയിലോ, ഉക്രൈനിലോ, ബലാറസിലോ നടക്കില്ല’.
ഇവിടെ ഒരു ധാരണയില്‍ എത്താനോ, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്താനോ ഉള്ള അവസ്ഥയില്‍ അല്ല, ഇപ്പോള്‍ നടക്കുന്ന ടെക്നിക്കല്‍ ചര്‍ച്ചകള്‍ അല്ല പറയുന്നത്. രാജ്യ തലവന്മാര് തമ്മില്‍ സംസാരിക്കണം. അതിന് പറ്റിയ ഇടങ്ങള്‍ ഇസ്രയേലില്‍ ഉണ്ടെന്നും സെലന്‍സ്കി പറയുന്നു.
അതേസമയം റഷ്യന്‍ ആക്രമണത്തില്‍ 1300 ഉക്രൈന് സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഉക്രൈന്സെലെന്സ്കിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഫെബ്രുവരി മാസം അവസാനം റഷ്യ 12,000ലധികം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും ഉക്രൈന് ആരോപിച്ചിരുന്നു. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുക്രൈന് സ്വന്തം ഭാഗത്തെ സൈനിക നാശം സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടുന്നത്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: