ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ദല്‍ഹിയില്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയേയും യോഗി ആദിത്യനാഥ് സന്ദര്‍ശിക്കും.
സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ദല്‍ഹിയിലെത്തുന്നുണ്ട്.
അതേസമയം ഗോവയില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കും. സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജാ തിയ്യതി തീരുമാനിക്കാനാണ് ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: