ബെംഗളൂരു: ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പ്രകടനത്തില്‍ ഇന്ത്യക്ക്് ഭേദപ്പെട്ട സ്കോര്‍. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായി. അഞ്ചാമനായി ക്രീസിലെത്തി ലങ്കയുടെ സ്പിന്‍ – പേസ് ആക്രമണത്തെ ശക്തമായി ചെറുത്തുനിന്ന അയ്യര്‍ ഒടുവില്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെവച്ച് പുറത്തായി. 98 പന്തില്‍ പത്ത് ഫോറും നാലു സിക്സറും സഹിതം 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
ഒന്നാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ദിന- രാത്രി മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എടുത്തു. കുശാല്‍ മെന്‍ഡിസ് (2), ദിമുത്തു കരുണ രത്ന (4), ലാഹിരു തിരിമാനെ (8), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (10) , ഏയ്ഞ്ചലോ മാത്യൂസ് (43) എന്നിവരാണ് പുറത്തായത്. നിരോഷന്‍ ഡിക്ക്വെല്ലയും (13) ലസിത് എംബുല്‍ദേനിയയും (0) പുറത്താകാതെ നില്ക്കുന്നു.
ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് എടുത്തു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. നാലു റണ്‍സുമായി റണ്‍ഔട്ടാകുകയായിരുന്നു. ആദ്യ വിക്കറ്റ്് വീഴുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രം. പിന്നാലെ രോഹിതും വീണു-ഇന്ത്യ രണ്ടിന് 29 റണ്‍സ്്. ഹനുമാ വിഹാരിയും വിരാട് കോഹ്ലിയും മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സ് എടുത്ത വിഹാരി വീണതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു. കോഹ്ലിയും വേഗം മടങ്ങി. 23 റണ്‍സാണ് സമ്പാദ്യം. ഋഷഭ് പന്തിന് കൂട്ടായി ശ്രേയസ് അയ്യര്‍ എത്തിയതോടെയാണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടന്നത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 40 റണ്‍സ് നേടി. 39 റണ്‍സ് നേടിയ ഋഷഭ് പന്തിനെ വീഴ്ത്തി എംബുല്‍ദേനിയ ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ത്തു.
ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ജഡേജ (4) ,അശ്വിന് (13) ,അക്സര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി(5) എന്നിവര്‍ അനായാസം കീഴടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് 252 റണ്‍സിന് അവസാനിച്ചു. വിക്കറ്റുകള്‍ ഓരോന്നായി നിലംപൊത്തുമ്പോഴും ശക്തമായി പൊരുതിനിന്ന ശ്രേയസ് അയ്യര്‍ ഏറ്റവും ഒടുവിലാണ് പുറത്തായത്. ജയവിക്രമയുടെ പന്തില്‍ ഡിക്ക്വെല്ല അയ്യരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ശ്രീലങ്കക്കായി സ്പിന്നര്‍മാരായ ലസിത് എംബുല്‍ദേനിയയും പ്രവീണ്‍ വിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. എംബുല്‍ദേനിയ 24 ഓവറില്‍ 94 റണ്‍സും ജയവിക്രമ 17.1 ഓവറില്‍ 81 റണ്‍സുമാണ് വിട്ടുകൊടുത്തത്. ധനഞ്ജയ ഏഴ് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: