തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ വയനാടന്‍ സന്ദര്‍ശനത്തിനെ കണക്കറ്റ് പരിഹസിച്ച് എം.സ്വരാജ്.
‘ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രിയെന്നാണ് മനോരമ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ മണ്ഡലത്തില്‍ വരും. എന്നിട്ട് പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി, ചായ, കാപ്പി, പഴംപൊരി, പൊറോട്ട….’- സ്വരാജ് പരിഹസിച്ചു. എസ് എഫ് ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു സ്വരാജിന്റെ ഈ കളിയാക്കല്‍.
“മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു. രാഗായുഗം എന്നായിരുന്നു തലക്കെട്ട്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്നണ് പ്രചരിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രി. തല്‍ക്കാലം രാഷ്‌ട്രീയം മറക്കാം. ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങിനെയാണ് അദ്ദേഹം വിജയിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായി അദ്ദേഹം പ്രധാനമന്ത്രിയാകാനല്ല. എംപിയാകാനാണ് വന്നത്. എന്തായാലും ആ കാലം അങ്ങിനെ കടന്നുപോയി. “-സ്വരാജ് പറഞ്ഞു.
“ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വയനാട്ടില്‍ വരും. വരുന്നവഴിക്ക് അദ്ദേഹം ഒരു ചായക്കടയില്‍ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴം പൊരി തിന്നും എന്നിട്ട് നല്ല പഴം പൊലിയാണെന്ന് പറയുന്നു. അടുത്ത കുറി വേറൊരു കടയില്‍ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും. ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും. പിറ്റേന്ന് മനോരമ എഴുതും: നല്ല പൊറോട്ട, നല്ല കാപ്പി, ചായ കാപ്പി, പഴം പൊരി പൊറോട്ട…”- സ്വരാജ് പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: