ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ഗാന്ധിക്കെതിരെ അനുഭാവികളും എതിരാളികളും ഒരു പോലെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. മോദി എന്ന മികച്ച രാഷ്ട്രീയക്കാരനേയും രാഹുല്‍ഗാന്ധി എന്ന മൃദുല രാഷ്ട്രീയക്കാരനേയും താരതമ്യം ചെയ്തുള്ള ട്വീറ്റുകളാണ് അധികവും. അഞ്ച് സംസ്ഥാനങ്ങള്‍ കൈവിട്ട രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ അവധിയാഘോഷിക്കുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന പരാതി. അതേ സമയം നാല് സംസ്ഥാനങ്ങള്‍ നേടിയിട്ടും മോദി പിറ്റേന്ന് തന്നെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു.
രാഹുല്‍ഗാന്ധി എന്ന പേര് തന്നെ വ്യാഴാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഈ ഹാഷ്ടാഗിന് കീഴില്‍ രാഹുല്‍ഗാന്ധിക്കെതിരായ പരിഹാസവും മോദിക്കനുകൂലമായ സ്തുതിയും നിറയുന്നു.
കോണ്‍ഗ്രസിനെ ഇപ്പോഴും നേതൃത്വപ്രതിസന്ധി വേട്ടയാടുകയാണ്. രാഹുല്‍ ഗാന്ധി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത് മണ്ടത്തരമാണെന്ന് ചിലര്‍ കുറിക്കുന്നു.
അമരീന്ദര്‍ സിംഗിനെ പഞ്ചാബില്‍ തുണ്ടം തുണ്ടമാക്കിയതില് രാഹുല്‍ഗാന്ധി ഹാപ്പിയായി. ഛന്നിയും കോണ്‍ഗ്രസും തോറ്റപ്പോള്‍ സിദ്ദു ഹാപ്പി. മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞതില്‍ ഛന്നിയും ഹാപ്പി. പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍സിങിനെ മാറ്റിയ രാഹുല്‍ഗാന്ധിയുടെ നടപടിയ്ക്കെതിരെ കര്‍ശനമായ വിമര്‍ശനങ്ങളാണുയരുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠം പഠിക്കുന്ന രാഹുല്‍ഗാന്ധി ഏതൊക്കെ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ഗുലാം നബി ആസാദിനോട് ചോദിക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്വിറ്ററില്‍ ഒരാളുടെ പരിഹാസം. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അജ്ഞതയെയാണ് ഇവിടെ ക്രൂരമായി പരിഹസിക്കുന്നത്.
പ്രധാനമന്ത്രി മോദി യുപി തെരഞ്ഞെടുപ്പിന് ശേഷം മാര്‍ച്ച് 11ന് തന്നെ അഹമ്മദാബാദില്‍ റോഡ് ഷോ നടത്തി. പക്ഷെ രാഹുലിന്റെ റോഡ് ഷോ മാര്‍ച്ച് 29ന് മാത്രം. ഇവിടെ മോദിയുടെ രാഷ്ട്രീയ വേഗതയും ഊര്‍ജ്ജവും പുകഴ്ത്തപ്പെടുമ്പോള്‍ രാഹുലിന്റെ മടിപിടിച്ചുള്ള മെല്ലപ്പോക്കിനെയാണ് വിമര്‍ശിക്കുന്നത്.
‘രാഹുല്‍ ഗാന്ധി തന്നെ ഇപ്പോള്‍ രാഹുല്‍ഗാന്ധിക്ക് രാജിക്കത്ത് നല്കി രാഹുല്‍ ഗാന്ധി തന്നെ അത് തള്ളിക്കളയാന്‍ സാധ്യതയുണ്ട്.’- ഈ ട്വിറ്റിലൂടെ കോണ്‍ഗ്രസിനുള്ളിലെ രാഹുല്‍ഗാന്ധിയുടെ അപ്രമാദിത്വത്തെയാണ് പരിഹരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ ഗൂഢസംഘം പരമാവധി വ്യാജവാര്‍ത്തകള്‍ പരത്തുകയാണ്. എന്നാല്‍ സത്യത്തെ മറയ്ക്കാന്‍ കഴിയില്ല. മോദി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. അദ്ദേഹം ദൗത്യത്തിലേര്‍പ്പെടുന്ന വ്യക്തിയാണ്.- മോദിയെ പുകഴ്ത്തിക്കൊണ്ട് ഒരു ട്വിറ്റര്‍ യൂസര്‍ കുറിയ്ക്കുന്നതിങ്ങിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: