ന്യൂദല്‍ഹി: 2014 മുതല്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്ന പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരമാണിത്. ഉത്തര്‍പ്രദേശിനെക്കുറിച്ച് നമുക്കറിയാവുന്നതുപോലെ 2014, 2017, 2019 വര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അനുകൂലമായ ജനവിധി നല്‍കിയിരുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇപ്പോള്‍, 2022-ല്‍ വീണ്ടും. യുപിയിലെ ജനങ്ങള്‍ വികസനത്തിനും അഭിവൃദ്ധിക്കുമായുള്ള തുടര്‍ച്ചക്ക് വോട്ട് ചെയ്തിരിക്കുന്നു. നിരവധി പതിറ്റാണ്ടുകളായി യുപി കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിധം ശക്തമായ ഈ ജനവിധി. ഇത് യുപിയിലെ മികച്ച ഭരണത്തിന് അനുകൂലമായ വോട്ടാണ്; പൊതുജന ക്ഷേമപദ്ധതികള്‍ അഴിമതി രഹിതമായി നടപ്പിലാക്കുന്നതിനും യുപിയിലെ ജനങ്ങള്‍ക്ക് സമാധാനപരമായ സൈ്വരജീവിതം നയിക്കുന്നതിനും കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും മുഖമുദ്രയായി ആറ് പതിറ്റാണ്ട് നീണ്ടു നിന്ന അഴിമതി, മാഫിയ, ഇടനില രാഷ്ട്രീയം എന്നിവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലും, നിര്‍ണായകമാകും ഈ ജനവിധിയെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: