ഇന്ന് ലോക വനിതാദിനം എങ്ങും വനിതകളുടെ ഉയര്‍ച്ചകള്‍ മാത്രം ചര്‍ച്ചചെയ്യപ്പെടുന്ന ദിനം. എന്നാല്‍ ലോകത്ത് ഉയര്‍ച്ചകള്‍ മാത്രമുളള സ്ത്രീകളാണോ ഉളളത്. പ്രണയത്തിന് വേണ്ടിയും സ്വത്തിന് വേണ്ടിയും ആഗ്രഹിക്കുന്ന എന്തിന് വേണ്ടിയും ആരേയും കൊല്ലാന്‍ മടിയില്ലാത്ത സ്ത്രീകള്‍ നമുക്കിടയില്‍ ഇല്ലേ. അവരെയും ഈ ദിനത്തിൽ നാം ഓർക്കണം. ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീക്കായി മഥുര ജയിലില്‍ ഒരു കൊലക്കയര്‍ തയ്യാറാകുന്നുണ്ട്. തന്റെ കുടുംബത്തിലെ ഏഴ് പേരെ നിഷ്ക്കരുണം കൊല ചെയ്ത ശബ്നം അലി എന്ന 38 വയസുകാരി. കൊല്ലപ്പെട്ടവരിൽ അവളുടെ സഹോദരന്റെ പത്ത്മാസം പ്രായമുളള കുഞ്ഞും ഉള്‍പ്പെടുന്നു.
ഉത്തര്‍പ്രദേശിലെ മറാദബാദ് ഡിവിഷനില്‍ ബവന്‍ഖേരി ഗ്രാമത്തെ നടുക്കിയ കൊലയാണ് ആ രാത്രി നടന്നത്. രണ്ട് വിഷയങ്ങളില്‍ ബിരുദന്തര ബിരുദധാരിയും, ഒരു സ്കൂള്‍ ടീച്ചറുമായിരുന്നു ശബ്നം. സൈഫി മുസ്ലീം വിഭാഗത്തില്‍ പെട്ട ഭൂപ്രഭുക്കന്മാരായിരുന്നു ശബ്നത്തിന്റെ കുടുംബം. എന്നാല്‍ അവള് പ്രണയിച്ചത് തങ്ങളെക്കാള്‍ വളരെ താഴ്ന്ന പഠാന് കുടുംബത്തില്‍പ്പെട്ട, വെറും ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സലീമിനെയായിരുന്നു. ഇവരുടെ പ്രണയത്തെ കുടുംബം എതിര്‍ത്തു. ഇതിനുളള പ്രതികാരമായി അവള് 2008 ഏപ്രില്‍ 14ന് വീട്ടിലെ എല്ലാവരെയും പാലില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി മയക്കിക്കിടത്തുകയും കഴുത്തറുത്ത് കൊല്ലുകയും ചെയ്തു. ആ സമയം ശബ്നം ഏഴ്മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ കുഞ്ഞിനെ മാധ്യമപ്രവര്‍ത്തകയായ സുഹൃത്താണ് ഇപ്പോള്‍ വളര്‍ത്തുന്നത്. 11 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ നടന്നെങ്കിലും ഇവരുടെ ദയാ ഹര്‍ജികള്‍ എല്ലാം തളളപ്പെട്ടു.
മുംബൈ ഹൈക്കോടതി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് സ്ത്രീകളുടെ വധശിക്ഷ ജീവപര്യന്തമാക്കി. പ്രസിഡൻ്റ് വധശിക്ഷ ശരിവെച്ചെങ്കിലും നടത്തിപ്പില്‍ വന്ന കാല താമസം ഇവരെ രക്ഷിച്ചു.1990-96 കാലയളവില്‍ അഞ്ജനഭായിയും, മക്കളായ രേണുകയും സീമയുമായിരുന്നു കേസിനെ പ്രതികള്‍. മോഷണമായിരുന്നു ഇവരുടെ പ്രധാന തൊഴില്‍. എന്നാല്‍ പലപ്പോഴും പിടിക്കപ്പെട്ടു. ഒരിക്കല്‍ മോഷണത്തിനിടയില്‍ പിടിക്കപ്പെട്ട സീമ തന്റെ മകനെ മുന്‍നിര്‍ത്തി രക്ഷപെട്ടു. ഇത് മനസിലാക്കിയ മൂവര്‍ സംഘം കുട്ടികളെ തട്ടിയെടുക്കാന്‍ തുടങ്ങി. മോഷണത്തിന് മറയാക്കി. എന്നാല്‍ കുട്ടികള്‍ കരയുകയും മറ്റും ചെയ്യുമ്പോള്‍ ഇവര്‍ ശല്യം ഒഴിവാക്കാനായി കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞിരുന്നു.13 ഓളം കുഞ്ഞുങ്ങളെ തട്ടിയെടുത്തതില്‍ ഒന്‍പത് പേരെ അവര്‍ കൊന്നുകളഞ്ഞു. 1996ല്‍ ഇവര്‍ പിടിക്കപ്പെട്ടു. വിചാരണക്കിടയില്‍ 97ല്‍ അഞ്ജനാഭായ് മരിച്ചു. രേണുകയും, സീമയും ഇപ്പോഴും ജയിലില്‍ കഴിയുന്നു.
കേരളത്തെ നടുക്കിയ കൂടത്തായി കേസിലും പ്രതി സ്ത്രീ തന്നെയായിരുന്നു. തന്റെ കുടുംബത്തിലെ ആറ് പേരെയാണ് സൈനൈഡ് കൊടുത്ത് ജോളി ജോസഫ് കൊന്നത്. സ്വത്തിനും, സ്വന്തം പ്രണയത്തിനും വേണ്ടിയാണ് കൊലകളെല്ലാം നടന്നത്.14 വര്‍ഷത്തെ ഇടവേളയിലാണ് കൊലകള്‍ നടന്നത്. 2009ല്‍ മാവേലിക്കരയില്‍ നടന്ന കാരണവര്‍ കൊലപാതകം. അമേരിക്കയില്‍ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ഭാസ്കര കാര്‍ണവരെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ ഭാര്യയായ ഷെറിനും, സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. തന്റെ പേരില്‍ എഴുതിയ സ്വത്ത് ഭര്‍തൃപിതാവ് തിരിച്ചെഴിതിയെടുത്തതാണ് കൊലയ്ക്ക് കാരണമായത്.
96ല്‍ ഊട്ടിയില്‍ വെച്ച് കാമുകനായ പയ്യന്നൂര്‍ സ്വദേശി മുരളീധരനെ വെട്ടികൊന്ന് സ്യൂട്ട് കേസില്‍ അടച്ച് പുഴയില്‍ തളളിയെ കേസിലെ പ്രതിയാണ് ഡോ. ഓമന. ഇപ്പോഴും അവര്‍ പിടിക്കപ്പെട്ടിട്ടില്ല. കോഴിക്കോട് അദിതി എസ് നമ്പൂതിരി എന്ന കുട്ടിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായത് രണ്ടാനമ്മ ദേവകി അന്തര്‍ജനം എന്ന റംലയാണ്. പേര് മാറ്റി ദേവകി അന്തര്‍ജനമായി സുബ്രമണ്യന്‍ നമ്പൂതിരിയെ വിവാഹം ചെയ്യുകയും, അയാളുടെ മകളെ ക്രൂരപീഢനത്തിലൂടെ കൊല ചെയ്യുകയും ചെയ്തു അവര്‍.തിരുവനന്തപുരത്തെ ടെക്കികളായ അനു ശാന്തി, കാമുകന് നിനോ മാത്യു എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് സ്വന്തം കുഞ്ഞിനെയും ഭർതൃ മാതാവിനെയുമായിരുന്നു. കുഞ്ഞിന്റെ വലിപ്പമുളള വാള് കൊണ്ട് കുഞ്ഞിനെ കൊന്നത് അന്ന് ചര്‍ച്ച വിഷയമായിരുന്നു. അവിടെയും വില്ലന്‍ പ്രണയമായിരുന്നു.
കൊലപാതകങ്ങള്‍ അല്ലാതെ തന്നെ സാമ്പത്തിക തട്ടിപ്പും, സെക്സ് റാക്കറ്റ് , തട്ടികൊണ്ട്പോകല്‍, മയക്കുമരുന്ന് തുടങ്ങിയവയിലും സ്ത്രീകള്‍ മുന്നിലാണ്. കേരളത്തില്‍ ആദ്യമായി ഗുണ്ട നിയമപ്രകാരം പിടിക്കെപ്പെട്ട സ്ത്രീയാണ് ശോഭ ജോണ്‍. സ്വന്തമായി ഗുണ്ട സംഘം വരെയുണ്ട് ഇവര്‍ക്ക് . സാമ്പത്തിക തട്ടിപ്പും, ലൈംഗികാപവാദ കേസുകളുമായി എത്തിയ സരിത, മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത പണം തട്ടിയ കവിത പിളള, കിടപ്പറ രംഗം പകര്‍ത്തി ഭീഷണി മുഴക്കിയ രുക്സാനയും, ബിന്ധ്യയും,സാമ്പത്തിക തട്ടിപ്പുമായി പിടിയിലായ സിനിമാ നടി ലീന മരിയപോള്‍, സ്വര്‍ണ്ണ കേസുമായി സ്വപ്ന, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അഞ്ജലി എന്നിവരും സ്ത്രീകള്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: