റായ്പൂര്‍: ആക്ഷേപഹാസ്യപരിപാടിയുടെ പേരില്‍ പത്രപ്രവര്ത്തകന് നീലേഷ് ശര്‍മ്മയെ ഛത്തീസ്ഗഡ് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് കോണ്‍ഗ്രസ്. പത്രപ്രവര്ത്തനസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ നീലേഷ് ശര്‍മ്മ വല്ലാതെ പരിഹസിക്കുന്നു എന്ന കാരണം കാട്ടി അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്.
ഇന്ത്യാറൈറ്റേഴ്സ്.കോ.ഇന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിലൂടെയാണ് നീലേഷ് ശര്‍മ്മ രാഷ്ട്രീയക്കാരെ കണക്കിന് പരിഹസിക്കുന്ന ജനപ്രിയമായ ആക്ഷേപഹാസ്യ പരിപാടിഅവതരിപ്പിച്ചിരുന്നത്. ഇന്ത്യ റൈറ്റേഴ്സ് മാസികയുടെ എഡിറ്റര്‍ കൂടിയാണ് നിലേഷ് ശര്‍മ്മ. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായി വിമര്‍ശിക്കുകയാണ് നീലേഷ് ശര്‍മ്മ എന്നാണ് പരാതി.
കോണ്‍ഗ്രസ് നേതാവ് ഖിലാവന്‍ നിഷാദ് സൈബര്‍ സെല്ലിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ചത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി അനുകൂല പത്രപ്രവര്ത്തകനാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തില്‍ വിമര്‍ശിക്കുന്നു എന്നുമാണ് പരാതി.
പൊലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ അറസ്റ്റിന് മതിയായ ആക്ഷേപഹാസ്യമൊന്നും നീലേഷ് ശര്‍മ്മ നടത്തിയിട്ടില്ലെന്ന് ഔട്ട്ലുക്ക് മാസികയുടെ എഡിറ്റര്‍ അശുതോഷ് ഭരദ്വാജ് പറയുന്നു. കോണ്‍ഗ്രസ് നേതാക്കളെ പരിഹരിച്ചതിനാണ് യഥാര്‍ത്ഥത്തില്‍ അറസ്റ്റ്. നിലേഷ് ശര്‍മ്മയെ അറസ്റ്റ് ചെയ്തതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: