കൊല്ലം: കല്ലുപാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ചിലും നടപ്പില്ലെന്ന് ഉറപ്പായി. നിര്‍മാണം അവസാന ഘട്ടത്തിലേക്ക്, ബീമുകളുടെയും സ്ലാബുകളുടെയും കോണ്‍ക്രീറ്റ് ഈ മാസം പൂര്‍ത്തിയാക്കും. പതിവായുള്ള പല്ലവി അധികാരികളുടെ ഭാഗത്ത് നിന്നും വരാനുണ്ട്. എന്നിരുന്നാലും മേയ് ആദ്യവാരത്തില്‍ പാലം തുറക്കാനാകുമെന്നാണ് സൂചന.
മൂന്നു വര്‍ഷം മുന്‍പാണ് പഴയ കല്ലുപാലം പൊളിച്ചുനീക്കി പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. ജലപാതയിലൂടെ വലിയ ബോട്ടുകള്‍ക്കു കടന്നുപോകാന്‍ സൗകര്യമൊരുക്കാനായിരുന്നു ഇത്.
ആറ്റിങ്ങല്‍ കോരാണിയിലെ പ്ലാന്റില്‍ കോണ്‍ക്രീറ്റ് മിക്സ് ചെയ്തു കൊണ്ടു വന്നാണ് കോണ്‍ക്രീറ്റിങ് നടത്തുന്നത്. ഇരുവശത്തും മധ്യഭാഗത്തും നീളത്തിലും കുറുകെയും ആണ് ബീമുകള്‍. ബീമിന് 2 മീറ്റര്‍ ഉയരം ഉണ്ട്. ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
സ്ലാബിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞാല്‍ ഉറയ്ക്കുന്നതിന് ഒരു മാസത്തിലേറെ അടച്ചിടും. തുടര്‍ന്നു ഭാരപരിശോധന നടത്തിയ ശേഷമേ ഗതാഗതത്തിനായി തുറക്കൂ. ഇക്കാലയളവില്‍ പാലത്തിന്റെ കൈവരിയും സംരക്ഷണഭിത്തിയും അനുബന്ധ റോഡും നിര്‍മിക്കും. പാലം നിര്‍മാണത്തിന് നീട്ടിക്കൊടുത്ത കരാര്‍ കാലാവധി മാര്‍ച്ച് 31നു സമാപിക്കും. ഇതിനു മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന വിധത്തിലാണ് പണി പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: