ന്യൂദല്‍ഹി : ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിട്ടു. പഞ്ചാബിലെ ഫിറോസ്പൂരില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണാണ് ബിഎസ്എഫ് വെടിവെച്ചിട്ടത്. നാലര കിലോ ലഹരി വസ്തുക്കളും ഇതില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാന് ഭാഗത്തുനിന്നാണ് ഡ്രോണ്‍ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങള്‍ അറിയിച്ചു.
ഇതിന് മുമ്പ് പലതവണ ഇന്ത്യാ പാക് അതിര്‍ത്തികളില്‍ സുരക്ഷാ സൈന്യം ഡ്രോണ്‍ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരൂഹ സാഹചര്യത്തില്‍ ശ്രദ്ധയില്‍പ്പെട്ട ഡ്രോണുകള്‍ പല ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: