തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ ഒളിവിലുള്ള കൂട്ടാളി സിപിഎം സംസ്ഥാന സമ്മേളന നഗരിയിലും. ബിനീഷ് കോടികള്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെന്ന് കരുതുന്ന സുഹൃത്തായ അരുണാണ് കൊച്ചിയിലെ മ്മേളന നഗരിയിലും എത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)നിരവധിതവണ നോട്ടീസ് നല്‍കിയിട്ടും അരുണ്‍ ഹാജരായിരുന്നില്ല. ഇയാള്‍ ഒളിവിലെന്നാണ് ഇഡിയിലെ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. രുണും ബിനീഷും കോടിയേരി ബാലകൃഷണനും കുടംബത്തിനും ഒപ്പം സമ്മേളന നഗരിയില്‍ നിന്നും എടുത്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബിനീഷ് കോടിയേരിയുമായി വന്‍തോതില്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ അരുണ്‍ അടക്കം നാല് സുഹൃത്തുക്കള്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയിരുന്നത്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ എല്ലാം ഇവര്‍ വഴിയെന്നാണ് ഇഡിയുടെ നിഗമനം. ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളില്‍ അരുണ്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മറ്റൊരു സുഹൃത്ത് അനിക്കുട്ടന് ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. നിരവധി തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. പ്രതികള്‍ ഒളിവിലെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
എന്നാല്‍ അരുണ്‍ ഏറെ നാളായി തലസ്ഥാനത്തുണ്ട്. കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫും കുടംബാംഗങ്ങളും അടങ്ങുന്ന ചിത്രം ബിനോയ് കോടിയേരിയുടെ ഭാര്യ ആണ് ഫെയിസ് ബുക്കില്‍ പങ്ക് വച്ചത്. ഫെയിസ് ബുക്കിന്റെ കവര്‍ചിത്രം തന്നെ ആ ചിത്രമാണ്. കൊടിയേരി ബാലകൃഷ്ണനും ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ അരുണുമായി അടുത്ത ബന്ധം കോടിയേരിയുടെ കുടുംബത്തിനുണ്ടെന്ന് കൂടി വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: