കീവ്: ഇന്ത്യയുടെ നയതന്ത്ര നീക്കം വിജയം കണ്ടു. ഇന്ത്യക്കാരടക്കം ജനങ്ങള്‍ക്ക് സുരക്ഷിത പലായനം ഒരുക്കാന്‍ റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാനായി വെടിനിര്‍ത്തല്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് പുടിനെ അറിയിച്ചിരുന്നു. ഇന്നു ഉച്ചയ്ക്ക് 12.50 മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുക. ആറു മണിക്കൂറാണ് വെടിനിര്‍ത്തല്‍. ഇതോടെ, മരിയപോള്‍, കീവ് അടക്കം നഗരങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത ഇടങ്ങളിലേക്കും അയല്‍രാജ്യങ്ങളിലേക്കും എത്താന്‍ സാധിക്കും. നിരവധി ഇടനാഴികള്‍ ജനങ്ങളെ ഒഴിപ്പിക്കാനായി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: