അമ്പലപ്പുഴ : സ്കൂളുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന ശ്രമം, കാക്കാഴം സ്കൂളില്‍ സുവിശേഷവത്കരണത്തിന് എത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഇന്നലെ രാവിലെയോടെയാണ് സ്കൂളിന് മുന്നില്‍ കാറില്‍ എത്തിയ അഞ്ചംഗ സംഘം മറ്റ് മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തരത്തില്‍ ലഘുലേഖകളുമായി വിദ്യാര്‍ത്ഥികളെ സമീപത്.
പിന്നീട് സമീപ വീടുകളിലും സുവിശേഷവത്കരണം നടത്തുവാന്‍ തയാറെടുക്കവേ പ്രദേശവാസികള്‍ ഇവരെ ചോദ്യം ചെയ്തു. അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ പിടികൂടുകയുമായിരുന്നു.
അമ്പലപ്പുഴ, പുറക്കാട് മേഖലകളില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ നിരവധി പേരെയാണ് കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുള്ളത്. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടകളും,സാമുദായിക സംഘടകളും രംഗത്ത് വന്നതോടെ ഈ പ്രദേശങ്ങളില്‍ ഇവര്‍ വരാറില്ലായിരുന്നു. ഇനി പ്രതിഷേധം ഉയരില്ല എന്നു കരുതി വീണ്ടും എത്തിയ സംഘത്തെയാണ് നാട്ടുകാര്‍ ഇന്നലെ പിടികൂടിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: