മധുര: റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍തോതില്‍ ഓഹരി വില ഇടിഞ്ഞതിനാല്‍ ദമ്പതികള്‍ ജിവനൊടുക്കി. നിക്ഷേപകനും സ്റ്റോക്ക് ബ്രോക്കറുമായ മധുര പഴയ കുയവര്‍പാളയം പികെ തോപ്പില്‍ നാഗരാജന് (46) ആണ് ഭാര്യ ലാവണ്യ(34)യോടൊപ്പം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
പതിനാലുകാരിയായ മകളെയും പതിമൂന്നുകാരനായ മകനെയും സ്കൂളിലേക്ക് വിട്ടതിന് ശേഷമായിരുന്നു ഇവര്‍ വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ചത്. നേരത്തെ ഉന്നയിച്ച ഇവരുടെ ആഗ്രഹപ്രകാരം ബന്ധുക്കള്‍ ഇരുവരുടെയും കണ്ണുകള്‍ ദാനം ചെയ്തു.
ഓഹരിരംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന നാഗരാജന് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സ്വരൂപിച്ച തുകയടക്കം മുക്കാല്‍ കോടി രൂപയാണ് ഓഹരികളില്‍ നിക്ഷേപിച്ചിരുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ വന്‍ ഇടിവാണ് നിക്ഷേപിച്ച ഓഹരികളില്‍ ഉണ്ടായത്. ഇതില്‍ മനം തകര്‍ന്നാണ് ദമ്പതികള്‍ ജീവനൊടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: