കൊല്ലം: ജില്ലയില്‍ ദേശീയപാത 66 സ്ഥലമെടുപ്പിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കും, അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള പുനരധിവാസവും മാന്യമായ നഷ്ടപരിഹാരവും നല്‍കാതെ സര്‍ക്കാരും ഭൂവുടമകളും ഒത്തുകളിക്കുന്നു. പകരം സ്ഥലം കണ്ടെത്തുന്നതിനുള്ള സമയം നല്‍കാതെ കെഎസ്ഇബി-യെ ഉപയോഗിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ച് വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റുകയാണ്.
മെച്ചപ്പെട്ട നഷ്ടപരിഹാരം ഭൂ ഉടമകള്‍ക്ക് ലഭിച്ചിട്ടും വര്‍ഷങ്ങളായി സ്ഥാപനം നടത്തുന്നവര്‍ക്കു പോലും മതിയായ നഷ്ടപരിഹാരം നല്കാന് തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം പഴയകാല ജന്മി, കുടിയാന്, അടിയാന് സമ്പ്രദായമായ കൊളോണിയല്‍ വ്യവസ്ഥയിലേക്ക് തിരിച്ചുപോക്കിന്റെ സൂചനയാണെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.
മാര്‍ച്ച് 10ന് മുന്‍പ് വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ റോഡ് ഉപരോധം, ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ റിലേ സത്യാഗ്രഹം ഉള്‍പ്പെടെയുള്ള പ്രക്ഷോഭസമരങ്ങള്‍ക്ക് യോഗം അന്തിമരൂപം നല്കി. യുഎംസി ജില്ലാ വൈസ്ചെയര്‍മാന്‍ ഡി.മുരളീധരന് അധ്യക്ഷനായി. യുഎംസി സംസ്ഥാന സെക്രട്ടറി നിജാംബഷി യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: