ന്യൂദല്‍ഹി: ”സാങ്കേതികവിദ്യയുടെ പ്രയോഗത്തിനും ഉപയോഗത്തിനുമുള്ള വലിയ വിപണിയാണ് ഇന്ത്യ ഇന്ന് പ്രതിനിധീകരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
നവീനാശയങ്ങളുടെ പരിസ്ഥിതിയില്‍ ബൃഹത്തായ ആഴവും മികച്ച സംരംഭകരുടെ ഊര്ജ്ജസ്വലസാന്നിധ്യവുമുള്ള ഒരു രാജ്യത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഗവണ്മെന്റ് നയവും ഗവണ്മെന്റ് മൂലധനവും ഈ രണ്ട് ഘടകങ്ങളെ ഉത്തേജിപ്പിക്കുകയും ലോകത്തിന്റെ ആവശ്യവും ഇന്ത്യയുടെ ആവശ്യവും നിറവേറ്റുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥയെ സൃഷ്ടിക്കുകയും ചെയ്യും,”. 35ാമത് അന്തര്‍ദേശീയ വിഎല്‍എസ്ഐ സമ്മേളനത്തില്‍ മന്ത്രി ്രപറഞ്ഞു. സിലിക്കണ്‍ കാറ്റലൈസിംഗ് കമ്പ്യൂട്ടിംഗ്, കമ്മ്യൂണിക്കേഷന്‍ ആന്റ് കോഗ്നിറ്റീവ് കണ്‍വേര്‍ജന്‍സ് എന്നതായിരുന്നു വ്യവസായ പങ്കാളികളുമായി ചേര്‍ന്ന് വിഎല്‍എസ്ഐ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ സംഘടിപ്പിച്ച ഡിസൈന്‍ എംബഡഡ് സിസ്റ്റംസ് സമ്മേളനം 2022ന്റെ വിഷയം.
”2021 ഓഗസ്റ്റ് 15 ന്, പ്രധാനമന്ത്രി നമുക്കെല്ലാവര്‍ക്കും ഗഹനമായ ഒരു കാഴ്ചപ്പാട് നല്കി” സാങ്കേതികവിദ്യാ മേഖലയുടെ വളര്‍ച്ചയിലും വിപുലീകരണത്തിലും ഇന്ത്യയെ അഭൂതപൂര്‍വമായ മാറ്റത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയുടെ വീക്ഷണം പങ്കുവെച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ഉദ്ധരിച്ചു. ” ഇന്ത്യന്‍ സാങ്കേതികവിദ്യയിലും നവീനാശയ ആവാസ വ്യവസ്ഥയിലും നമുക്കെല്ലാവര്‍ക്കും അഭിനിവേശമുണ്ട്. അടുത്ത 10 വര്‍ഷങ്ങളെ അദ്ദേഹം ഇന്ത്യയുടെ ‘ടെക്കേഡ്’ എന്നാണ് വിശേഷിപ്പിച്ചത് ആ ഒരു വാചകത്തില്‍ ചുരുക്കി, പലര്‍ക്കുമുള്ള പലതുമുണ്ട്.നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ദിശയെക്കുറിച്ചും സാങ്കേതിക ആവാസവ്യവസ്ഥയുടെ ദിശയെക്കുറിച്ചും സാങ്കേതികവിദ്യയുടെ ശക്തിയെക്കുറിച്ചും ഗവണ്മെന്റിന്റെ പ്രവര്‍ത്തന രീതിയെ മാറ്റുന്നതിനെക്കുറിച്ചും അതിന്റെ പൗരന്മാരുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനെ ക്കുറിച്ചും ഇത് സംസാരിക്കുന്നു”.
”കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയുടെ പ്രകടനം, പ്രതിരോധശേഷിയുള്ള സമ്പദ്വ്യവസ്ഥ, പ്രതിരോധശേഷിയുള്ള ഗവണ്മെന്റ്, പ്രതിരോധശേഷിയുള്ള പൗരത്വം എന്നിവ കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയ ഒരു രാജ്യമായി ഇന്ത്യയെ ലോകനിരീക്ഷകര്ക്കിടയില് പുനര്‍നിര്‍വചിച്ചു. 2021ല്‍ പ്രതിമാസം മൂന്നിലധികം എന്ന നിരക്കില്‍ യുണികോണ്‍സ് സൃഷ്ടിച്ച, എക്കാലത്തെയും ഉയര്‍ന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യക്ക് ലഭിച്ചു”. കൊവിഡ് മഹാമാരിയുടെ ആഘാതത്തെക്കുറിച്ചും അതിനോടുള്ള ഇന്ത്യയുടെ കൃത്യമായ പ്രതികരണത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
”ഇഎസ്ഡിഎം (ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ്) മേഖലയിലും ഇഎസ്ഡിഎം ഉള്‍ച്ചേര്‍ത്ത രൂപകല്‍പ്പനയിലും തീര്‍ച്ചയായും സെമി കണ്ടക്ടറിലും വലിയ അവസരങ്ങള്‍ നമുക്കുണ്ടെന്ന് ഇന്ന് വ്യക്തമാണ്. സെമി കണ്ടക്ടര്‍ ഇടത്തേക്കുറിച്ചുള്ള നമ്മുടെ അഭിലാഷങ്ങള്‍ വളരെ വ്യക്തമാണ്”. ഇലക്ട്രോണിക്സ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
രൂപകല്പന, നവീനാശയ ഖേലയില്‍ സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകളും പ്രോത്സാഹിപ്പിക്കുന്ന തിനിടയില്‍, ഗവേഷണം, ഡിസൈന്‍ എഞ്ചിനീയറിംഗ് എന്നിവ മുതല്‍ ഫാക്ടറി, പരിശോധന, പാക്കേജിംഗ് തൊഴില്‍സേന വരെ നൈപുണ്യ പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ എങ്ങനെയാണ് ഗവണ്മെന്റ് മൂലധനം പ്രധാനമായും നിക്ഷേപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. റിഡ്യൂസ്ഡ് ഇന്സ്ട്രക്ഷന് സെറ്റ് കമ്പ്യൂട്ടര്‍ (ആര്‍ഐഎസ്സി വി), മറ്റ് ഓപ്പണ്‍ സോഴ്സ് ഇന്സ്ട്രക്ഷന് സെറ്റ് ആര്‍ക്കിടെക്ചര്‍ (ഐഎസ്എ) സിസ്റ്റങ്ങളുടെ ഭാവി റോഡ്മാപ്പിനെ ചുറ്റിപ്പറ്റിയുള്ള സ്വന്തം രൂപകല്‍പ്പനയിലും വികസന ശ്രമങ്ങളിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
‘സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും 3 പതിറ്റാണ്ടിലേറെ പരിചയമുള്ള ഒരാളെന്ന നിലയില്‍, ഇന്ത്യയുടെ ഈ കാലത്തെക്കുറിച്ച് എനിക്ക് ഒരിക്കലും കൂടുതല്‍ ആത്മവിശ്വാസം തോന്നിയിട്ടില്ല. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വവും ദര്‍ശനവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളുടെ ഒത്തുചേരലാണ് ഈ വ്യതിയാനത്തിലേക്ക് നമ്മെ എത്തിച്ചത് പരമ്പരാഗത സാങ്കേതിക കഴിവുകള്‍ക്കപ്പുറം വളരാനും വികസിപ്പിക്കാനുമുള്ള അവസരമാണ് അദ്ദേഹം നമുക്കായി ഒരുക്കിയിരിക്കുന്നത്’. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: