കീവ്: യുദ്ധത്തില്‍ കണ്ണീര് വാര്‍ക്കുന്ന ഉക്രൈനെ രക്ഷിക്കണമെന്ന് ഇന്ത്യയോട് വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ചപ്പാത്തി എന്ന നായ. ചപ്പാത്തിയുടെ ജന്മദേശം ഇന്ത്യയാണ് എന്നാല്‍ ഉക്രൈന് സ്വദേശികള്‍ എടുത്ത് വളര്‍ത്തുകയും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ കണ്ട നായ എന്ന റെക്കോഡിന് ഉടമയുമാണ് ചപ്പാത്തി.
ചപ്പാത്തിയുടെ പേരിലുളള ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ ‘ട്രാവലിങ്ങ് ചപ്പാത്തി’ എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് അഭ്യര്‍ത്ഥന എത്തിയിരിക്കുന്നത്.’ പ്രിയപ്പെട്ട ഭാരത മാതാവെ , എന്റെ കുടുംബത്തിന്റെ ജീവന് ഭീഷണിയിലായതുപോലെ ലക്ഷക്കണക്കിന് ഉക്രൈന്‍കാരും, നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകാരുത്. തെരുവിലിറങ്ങി ഉക്രൈനായി ശബ്ദിക്കു എന്നാണ് പോസ്റ്റില്‍ പറയുന്നത്.
2017ല്‍ കൊച്ചിയില്‍ നിന്ന് ഉക്രൈന് ദമ്പതികളായ യുജിന്‍ പെട്രസ്-ക്രിസ്റ്റിന എന്നിവര്‍ തെരുവില്‍ അവശനിലയില്‍ കിടന്ന നായയെ എടുത്ത് സംരക്ഷിച്ചത്. ഭക്ഷണവും, മരുന്നു നല്‍കിയതോടെ നായ ഉഷാറായി. ഇഷ്ടഭക്ഷണത്തിന്റെ പേരായ ചപ്പാത്തി എന്ന് നായയ്ക്ക് പേരും നല്കി. ഇപ്പോള്‍ ഉക്രൈന് പെറ്റ് പാസ്പോര്‍ട്ടും ചപ്പാത്തിയ്ക്ക് ഉണ്ട്.ആദ്യം ഉക്രൈനില്‍ എത്തി പിന്നീട് ദമ്പതികള്‍ക്കൊപ്പം 30 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.ഇന്ത്യന്‍ ബുക്സ് ഓഫ് റെക്കോര്‍ഡ്, നാഷണന്‍ റഡിസ്ട്രി ഓഫ് ഉക്രൈന് എന്നിവയുടെ റെക്കോര്‍ഡും ചപ്പാത്തിക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: