കീവ്: ഉക്രൈനിലെ ഖാര്‍കിവ് നഗരത്തിലുള്ള ഗ്യാസ് പൈപ്പ്ലൈന് തകര്‍ത്ത് റഷ്യന്‍ സൈന്യം. ജെകെആര്‍ ഇന്‍ഫോം പ്ലാറ്റ്ഫോംമാണ് ഊ വിവരം അറിയിച്ചത്. ഖാര്‍കിവ് റീജിയണല്‍ സിവില്‍മിലിട്ടറി അഡ്മിനിസ്ട്രേഷന് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഉടനെ ഇത് പൊട്ടി തെറിക്കുകയും,തീ പടരുകയും ചെയ്തു. ഉക്രൈന് തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈന്‍ നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഉക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ. കഴിഞ്ഞ മണിക്കൂറുകളില്‍ യുദ്ധത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെയുള്ള 23 പേരാണ് മരിച്ചത്. ഉക്രൈന് പൗരന്മാരായ അഞ്ചുപേരും ഉക്രൈന് പട്ടാളക്കാരായിരുന്ന 16പേരും ഒരു റഷ്യന്‍ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന് പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടു. റഷ്യന്‍ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലന്‍സ്കിയുടെ ആവശ്യം.റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്കാന് വഴിയൊരുക്കണമെന്നും ഉക്രൈന് പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെന്‍സ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: