ധര്‍മ്മശാല: ശ്രീലങ്കയുമായുള്ള പരമ്പര ആരംഭിക്കും മുമ്പേ രോഹിത് ശര്‍മ്മ സഞ്ജു സാംസണെ സുദീര്‍ഘമായി പുകഴ്ത്തിയിരുന്നു. ബൗളര്‍മാരെ മര്‍ദ്ദിക്കാനുള്ള സഞ്ജു സാംസന്റെ കഴിവിനെക്കുറിച്ചും ഇദ്ദേഹം ആസ്ത്രേല്യയില്‍ നടക്കുന്ന 2022ലെ ടി20 ലോകകപ്പില്‍ അനിവാര്യമാണെന്നും വരെ രോഹിത് ശര്‍മ്മ വിശദീകരിച്ചു.
ശനിയാഴ്ച രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ പൊന്നായ ദിവസമായിരുന്നു. കേരളത്തിന്റെ സഞ്ജു സാംസണ് വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി താളം കണ്ടെത്തിയ ദിവസം. വെറും 26 പിന്തില്‍ സഞ്ജു 39 റണ്‍സെടുത്തു എന്ന് മാത്രമല്ല, ശ്രീലങ്കയ്ക്കെതിരെ വിജയം കാണാന്‍ ശ്രേയസ്സ് അയ്യരുമായി കെട്ടിപ്പൊക്കിയ കൂട്ടുകെട്ട് 47 പന്തുകളില്‍ 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ശ്രേയസ്സ് അയ്യര്‍ 44 പന്തില്‍ 74 റണ്‍സെടുത്തു. 13ാം ഓവറില്‍ ശ്രീലങ്ക പേസര്‍ ലാഹിരു കുമാരയെ സഞ്ജു തലങ്ങും വിലങ്ങും മര്‍ദ്ദിച്ചത് കാണികള്‍ക്ക് വിരുന്നായി. മൂന്ന് സിക്സറുകളാണ് സഞ്ജു പൊക്കിയത്. ആദ്യം പതുക്കെ തുടങ്ങിയെങ്കിലും താളം കണ്ടെത്തിയതോടെ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ 17.1 ഓവറില്‍ രവീന്ദ്ര ജഡേജയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 18 പന്തില്‍ ജഡേജ 45 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: