ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് മികച്ച ജയം. ലങ്ക ഉയര്‍ത്തിയ വലിയ സ്ക്കോര്‍ എട്ട് വിക്കറ്റും 17 പന്തുകളും ബാക്കി നിര്‍ത്തി അനായാസമായി മറികടന്നായിരുന്നു വിജയം. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 183/5, ഇന്ത്യ 17.1ഓവറില്‍ 186/3മൂന്നു കളികളുള്ള പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന് തുടര്‍ച്ചയായ മൂന്നാം പരമ്പരയും ഇന്ത്യക്ക് പതിനൊന്നാം ജയവുമാണ് സ്വന്തമായത്. ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയും
വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്പി. ആദ്യ ഒാവറില്‍ തന്നെ ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടെങ്കിലും അതു പ്രശ്നമാക്കാതെയായിരുന്നു മറ്റുള്ളവരുടെ കളി. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗ ജയം അനായാസമാക്കി.
തുടക്കത്തില്‍ ടൈമിങ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയ സഞ്ജു നേരിട്ട രണ്ടാം പന്തില്‍ എല്ബിഡബഌ അപ്പീല്‍ ഉണ്ടായി. 6 റണ്‍സുള്ളപ്പോള്‍ ലങ്കന്‍ ഫീല്‍ഡര്‍ നിലത്തിട്ടു. 19 പന്തുകളില്‍ 17 റണ്‍സെന്ന നിലയില്‍ പതറിയ സഞ്ജു ലഹിരു കുമാര എറിഞ്ഞ 13-ാം ഓവറിലാണ് അടിച്ചു തകര്‍ത്തത്. ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 22 റണ്‍സാണ് സഞ്ജു ഈ ഓവറില്‍ അടിച്ചുകൂട്ടിയത്. ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെ എഡ്ജ്ഡായ പന്ത് സ്ലിപ്പിലേക്ക് പറന്നു. ബിനുര ഫെര്‍ണാണ്ടോ അസാമാന്യ മെയ് വ്വഴക്കത്തോടെ ഉയര്‍ന്നു ചാടി ഒറ്റകൈയ്ക്ക് പിടികൂടി. 15 പന്തില്‍ 16 റണ്‍സെടുത്ത ഇഷാന് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പുറത്തായി.
രവീന്ദ്ര ജഡേജ 15 പന്തില്‍ 45 റണ്‍സെടുത്ത് വിജയത്തില്‍ അയ്യര്‍ക്ക് കൂട്ടായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് പാത്തും നിസ്സങ്കയും ദനുഷ്ക ഗുണതിലകയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്
ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 75 റണ്‍സെടുത്ത യുവ ഓപ്പണര്‍ പാത്തും നിസ്സങ്ക ശ്രീലങ്കയുടെ ടോപ്പ് സ്കോററായി. ദനുഷ്ക ഗുണതികല (38), ക്യാപ്റ്റന്‍ ദാസുന്‍ ഷനക (47 നോട്ടൗട്ട്) എന്നിവരും ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തി.
. ഗുണതിലകയെ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ഒപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തു. കാമില്‍ മിശ്രയെ (1) ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ പിടികൂടിയപ്പോള്‍ ദിനേഷ് ഛണ്ഡിമലിനെ (9) ബുംറ രോഹിതിന്റെ കൈകളിലെത്തിച്ചു.
4 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന നിലയില്‍ പതറിയ ശ്രീലങ്കയെ നിസ്സങ്കയും ഷനകയും ചേര്‍ന്ന് കരകയറ്റി. തുടരെ ബൗണ്ടറികള്‍ കണ്ടെത്തിയ സഖ്യം അവസാന ഓവറുകളില്‍ തകര്‍പ്പം പ്രകടനം കാഴ്ചവച്ചു. 43 പന്തില്‍ നിസ്സങ്ക അര്‍ദ്ധസെഞ്ചുറിയിലെത്തിയത്. 53 പന്തുകളില്‍ 75 റണ്‍സെടുത്ത നിസ്സങ്കയെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.
നിസ്സങ്ക പുറത്തായെങ്കിലും ഒരറ്റത്ത് ബാറ്റിംഗ് തുടര്‍ന്ന ഷനക കൂറ്റന്‍ ഷോട്ടുകളിലൂടെ ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 19 പന്തില്‍ രണ്ട് ബൗണ്ടറിയും 5 സിക്സറും സഹിതം 47 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: