കൊച്ചി: പൊന്നുരുന്നിയില്‍ റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിക്ക് ട്രാക്കിലൂടെ ചരക്ക് ട്രെയിന്‍ കടന്നുപോകുമ്പോഴാണ് കല്ല് ശ്രദ്ധയില്‍പെട്ടത്.
തടര്‍ന്ന് ലോക്കോ പൈലറ്റ് ഉടന്‍ സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചു. പൊന്നുരുന്നി പൊലീസ് സ്ഥലത്തെത്തി കല്ല് നീക്കം ചെയ്താണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്.
ആരോ മനപ്പൂര്‍വ്വം കല്ല് ട്രാക്കില്‍ വെച്ചതാണെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: