കൊല്ലം: ജില്ലാ ആശുപത്രിയില്‍ പുതിയ എക്സ്റേ-ഇസിജി മെഷീനുകള്‍ സജ്ജമാക്കുന്നു. കേന്ദ്ര സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ നിന്നുള്ള 9.4 ലക്ഷം രൂപ ചിലവഴിച്ചാണ് മെഷീനുകള്‍ സ്ഥാപക്കുന്നത്. ആദ്യ ഗഡുവായ 4.7 ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ക്ക് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്പറേഷന് ഡയറക്ടര്‍ കെ.വി. പ്രദീപ് കുമാര്‍ ചേംബറില്‍ കൈമാറി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര് സന്ധ്യ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്ഠന്, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്പറേഷന് കേരള റീജിയണല്‍ മാനേജര്‍ ബി. ആര്. മനീഷ്, എസ്. ഐ.ഒ എ. മന്‍സൂര്‍, കണ്‍സള്‍ട്ടന്റ് ബി. ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: