ലാഹോര്‍: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സര്ക്കാരുമെതിരേ പരിഹാസവും രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍. സാമ്പത്തിക ദുരുപയോഗവും രാജ്യം ഭരിക്കാന്‍ വിദേശ ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നതും കാരണം സര്‍ക്കാരിലുള്ള പൊതുവിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രമുഖ പാക് മാധ്യമമായ ‘ഇസ്ലാം ഖബര്‍’ മുഖ്യപ്രസംഗത്തില്‍ ആരോപിച്ചു. ദൈനംദിന കാര്യങ്ങള്‍ക്ക് വായ്പകളും സഹായത്തിനായി ഭിക്ഷാടനവും ആവശ്യമുള്ള ഒരേയൊരു ആണവ രാജ്യമാണ് പാകിസ്ഥാന്, ഇത് പതിറ്റാണ്ടുകളായി തുടരുന്നുവെന്നും മുഖ്യപ്രസംഗത്തില്‍ ആരോപിച്ചു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്നുള്ള വായ്പകളുടെ ആറാം ഘട്ടത്തിന് അംഗീകാരം ലഭിച്ചതാണ് വിര്‍ശനത്തിന് കാരണമായത്. ഐഎംഎഫ് വായ്പകളുടെ ആറാം ഘട്ട അംഗീകാരം പ്രഖ്യാപിച്ച് പാകിസ്ഥാന് ധനമന്ത്രി ഷൗക്കത്ത് തരിന്റെ ട്വീറ്റിന് താഴെ പൊതുജനങ്ങളുടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ഐഎംഎഫ് ബോര്‍ഡ് പാക്കിസ്ഥാനുവേണ്ടിയുള്ള അവരുടെ വായ്പയുടെ ആറാം ഘട്ടം അംഗീകരിച്ചുവെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് തരിന് ട്വീറ്റ് ചെയ്തു. എന്നാല്‍, രാജ്യത്തെ അടിമകളാക്കി ധനമന്ത്രി ഐഎംഎഫില്‍ നിന്ന് ഒരു പുതിയ ഗഡു ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചത് ആശ്ചര്യകരം മാത്രമല്ല, ഖേദകരവുമാണെന്ന് ജനങ്ങള്‍ പ്രതികരിച്ചു. സാമ്പത്തിക നില തകര്‍ന്നതിന്റെ ഫലമായി പാക്കിസ്ഥാനില്‍ ഇന്ധനവിലയും വൈദ്യുതി നിരക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: