കോട്ടയം: അഹമ്മദബാദ് ബോംബ് സ്ഫോടന കേസില്‍ സിമിക്കാരെ ശിക്ഷിക്കുന്നെങ്കില്‍ മുന്‍മന്ത്രി ജലീലിനെയും ശിക്ഷിക്കണമെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷിബിലിയുടെയും ഷാദുലിയുടെയും പിതാവ്. കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈരാറ്റുപേട്ട പീടിയേക്കല്‍ അബ്ദുള്‍ കരീമിന്റെ പ്രതികരണം. കെ.ടി. ജലീലും സമദാനിയും സിമിയുടെ പ്രവര്‍ത്തകരായിരുന്നുവെന്നും കരീം പറഞ്ഞു.
വധശിക്ഷ പ്രതീക്ഷിച്ചില്ല. മൂത്തമകന് ഷിബിലിക്ക് ശിക്ഷ കിട്ടുമെന്നും ഇളയമകനെ വെറുതെവിടുമെന്നുമാണ് വിചാരിച്ചത്. ഷിബിലി സിമിക്കാരനായിരുന്നു. സിമിയുടെ ദേശീയ നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. വല്ലപ്പോഴേ വീട്ടിലെത്താറുള്ളൂ. മക്കള്‍ എവിടെ പോകുന്നെന്ന് വീട്ടുകാര്‍ക്കറിയില്ല.
കൂട്ടുകാരുമൊത്ത് വാഗമണ്‍ സിമി ക്യാമ്പില്‍ പോയതായി മക്കള്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ അപ്പീല്‍ നല്‍കും. ഹിന്ദ് ജമാഅത്ത് ഉലമയാണ് കേസ് നടത്തുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോദ്ധ്യപ്പെട്ടിട്ടല്ലേ ശിക്ഷ വിധിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിക്ക് ബോദ്ധ്യപ്പെട്ടിരിക്കും, പക്ഷെ എനിക്ക് ബോദ്ധ്യപ്പെട്ടില്ല എന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: