മുംബൈ: റഷ്യ-ഉക്രൈന് യുദ്ധഭീതിയെത്തുടര്‍ന്ന് ഇന്ത്യയിലെ ഓഹരി വിപണി 2700 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയാകട്ടെ 815 പോയിന്റ് താഴ്ന്നു.
റഷ്യ ഉക്രൈനെ ആക്രമിച്ചതോടെ ആഗോള തലത്തില്‍ തന്നെ വന്‍തോതിലാണ് ഓഹരികള്‍ വന്‍തോതിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പലരും വിറ്റൊഴിഞ്ഞത്. ബോംബെ ഓഹരി വിപണി 2850 പോയിന്റുകള്‍ ഇടിഞ്ഞ് 54,529 പോയിന്റിലെത്തി.
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് 815 പോയിന്റ് ഇടിഞ്ഞ് 16,247 പോയിന്റില്‍ എത്തി. അടിസ്ഥാന 30 ഓഹരികള്‍ തിരിച്ചടി നേരിട്ടു. ഇന്‍ഡസിന്റ് ബാങ്ക്, മഹീന്ദ്ര, ബജാജ് ഫിനാന്‍സ് എന്നിവ 8 ശതമാനത്തോളം ഇടിഞ്ഞു.
അടിസ്ഥാനപരമായി ദുര്‍ബലമായ ഓഹരികള്‍ കയ്യിലുണ്ടെങ്കില്‍ അത് വൈകാതെ വിറ്റൊഴിയണമെന്ന് ഇക്വിറ്റി മാസ്റ്റര്‍ ഗവേഷണ മേധാവിമാരിലൊരാളായ രാഹുല്‍ ഷാ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: