മാധ്യമങ്ങളെപ്പറ്റി തന്നെയാണ്.
ഇത് എത്രാമത്തെ തവണയാണ് മാധ്യമങ്ങളുടെ രാഷ്ട്രീയ തിമിരത്തെപ്പറ്റി എഴുതുന്നതെന്ന് നിശ്ചയമില്ല.
അത്രയ്ക്കുണ്ട് അവരുടെ വാര്‍ത്താ വിതരണത്തിലെ നിഷ്പക്ഷത.
രാജ്യത്തെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലെ സ്ഥാപനങ്ങള്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പോലും നമ്മുടെ മാധ്യമങ്ങള്‍ അവരുടെ തരംതാണ രാഷ്ട്രീയം ഉപയോഗിക്കുകയാണ്. രാഷ്ട്രവിരുദ്ധരെ കോടതികള്‍ തുറന്നു കാണിച്ചാല്‍ പോലും അത് മോദി സര്‍ക്കാരിന് അനുകൂലമാകുമന്ന് കരുതി ഒഴിവാക്കുകയാണ് അവര്‍. ഉദാഹരണമായി ഏറ്റവും അവസാനത്തെ രണ്ട് സംഭവങ്ങള്‍ പരിശോധിക്കാം.
ആദ്യത്തേത് ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടതാണ്.
മലയാളിയും മാവോയിസ്റ്റ് നേതാവുമായ ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 10 ദിവസം മുന്‍പ് എന്‍.ഐ.എ കോടതി നടത്തിയ പരാമര്‍ശവും കണ്ടെത്തലും മാധ്യമങ്ങള്‍ ആഘോഷമാക്കേണ്ടതായിരുന്നു. പക്ഷേ നമ്മുടെ നാലാം തൂണുകാര് അത് അറിഞ്ഞ ഭാവമേ കാണിച്ചില്ല. കാരണം മാധ്യമങ്ങള്‍ മിശിഹയായി വാഴ്ത്തിയ പ്രതികള്‍ക്ക് തീവ്രവാദികളാണെന്നും അവര്‍ നമ്മുടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും കോടതിക്ക് ബോധ്യമായി. അതോടെ മാധ്യമങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസവും നഷ്ടമായി. സ്വന്തം പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയവരെയാണ് തോളില്‍ കയറ്റി നടന്നതെന്ന കുറ്റബോധം ഇല്ലെന്ന് മാത്രമല്ല അത് തിരുത്താന്‍ തയ്യാറല്ലെന്നും ഇവര്‍ നിശബ്ദമായി പ്രഖ്യാപിക്കുകയാണ്. വസ്തുതകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ഈ വസ്തുത മാത്രം കിട്ടാതെ പോയത് ദയനീയമായി പോയി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ രാജ്യത്തെ മോദി രാജ് അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആലോചന. കേസിലെ മറ്റൊരു പ്രതിയും മലയാളി തീവ്രവാദിയുമായ റോണാ വില്സന് 18.04.2017 ല്‍ പ്രകാശ് എന്ന മറ്റൊരു മാവായിസ്റ്റ് തീവ്രവാദിക്ക് അയച്ച കത്തിലാണ് (ഇ മെയില്‍) മോദിയെ വധിക്കാനുള്ള ആഹ്വാനമുള്ളത്. പ്രധാനമന്ത്രിയുടെ റോഡ് ഷോകള്‍ ആവണം ലക്ഷ്യമെന്നും കത്തിലുണ്ട്. രാജ്യത്തെ കൊടും തീവ്രവാദികളിലൊരാളായ കിഷന് ദാ എന്നറിയപ്പെടുന്ന പ്രശാന്ത് ബോസ് (സുരക്ഷാ സേനകള്‍ 1 കോടി രൂപ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഭീകരനാണ് ഇയാള്‍.) അടക്കമുള്ള മുതിര്‍ന്ന മാവോയിസ്റ്റുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കത്ത് വെളിപ്പെടുത്തുന്നു. ഇത് അടക്കമുളള പ്രധാന വിവരങ്ങള്‍ ഹാനി ബാബുവിന്റെ ലാപ്ടോപ്പില്‍ നിന്ന് എന്‍.ഐ.എ കണ്ടത്തി കോടതിയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡയ്ക്കും എതിരായുള്ള നീക്കമാണ്. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. രാഷ്ട്ര തലവനെ വധിക്കാനുള്ള ഗൂഡാലോചനയെപ്പറ്റി ജനങ്ങളെ അറിയിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്ത മാധ്യമ വിശാരദന്മാര് ആരുടേയോ കുഴലൂത്തുകാരാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
ജനം അറിയേണ്ടെന്ന് നമ്മുടെ മാധ്യമ മേലാളന്മാര് തീരുമാനമെടുത്ത അടുത്ത വിഷയം തെലങ്കാനാ കോടതിയില്‍ നിന്നാണ്.
പ്രമുഖ വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോ ടെകിനെയും അവരുടെ ഉത്പന്നമായ കോ വാക്സിനെപ്പറ്റിയും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഇടത് ഓണ്‍ലൈന്‍ പത്രമായ ദി വയറിനെ കോടതി ശകാരിച്ച സംഭവവും നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല.
കോവിഡ് വാക്സിനെതിരെ വയര്‍ പ്രസിദ്ധീകരിച്ച 14 വ്യാജ റിപ്പോര്‍ട്ടുകള്‍ 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും ഇനിമേലില്‍ ഇത്തരം കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. ടി.ബി, സിക്കാ വൈറസ്, ചിക്കുന്‍ ഗുനിയ, ടൈഫോയ്ഡ് എന്നിവയ്ക്ക് വാക്സിന് വികസിപ്പിച്ച ഇന്ത്യന്‍ കമ്പനിയാണ് ഭാരത് ബയോ ടെക്. ഈ കണ്ടു പിടുത്തങ്ങള്‍ക്ക് നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും കമ്പനിയെ തേടി വന്നിട്ടുണ്ട്. അതേ കമ്പനിയാണ് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് കോവിഡിനുള്ള ഏറ്റവും വില കുറഞ്ഞ വാക്സിന് ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചത്. അന്ന് മുതല്‍ വയര്‍ കമ്പനിക്കും വാക്സിനുമെതിരെ വ്യാജ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. കോവാക്സിന് ഗുണനിലവാരം കുറഞ്ഞതാണെന്നും അമേരിക്കന്‍ കുത്തക കമ്പനിയായ ഫൈസറിന്റെ വാക്സിനാണ് ഗുണനിലവാരമുള്ളതെന്നുമായിരുന്നു വയറിന്റെ കണ്ടെത്തല്‍.
രാജ്യത്തെ അപഹസിക്കാന്‍ തുനിഞ്ഞിറങ്ങിയ മാധ്യമ ഭീകരനെ കോടതി തുറന്നു കാണിച്ചതും ജനങ്ങള്‍ അറിയേണ്ടെന്നാണ് ഇവരുടെ തീരുമാനം. വയറിന്റെ നാഥനില്ലാത്ത ഇത്തരം അനവധി വാര്‍ത്താ വിസര്‍ജ്യങ്ങള്‍ അമൃത് പോലെ സേവിച്ച് ജനങ്ങളുടെ മേല്‍ ഛര്‍ദ്ദിച്ചവരാണ് ഇവരെന്ന് മറക്കരുത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഹേളിക്കുകയും നിഷേധിക്കുകയുമാണ് മാധ്യമ മേലങ്കിയണിഞ്ഞ കേരളത്തിലെ ചില രാഷ്ട്ര വിരുദ്ധര്‍. മോദിയെ താഴെയിറക്കുകയാണ് ഇവരുടെയെല്ലാം ജീവിത ലക്ഷ്യം. അതിന് ഇതല്ല മാര്‍ഗമെന്ന് എത്ര അനുഭവം ഉണ്ടായാലും പഠിക്കാത്തവര്‍. മോദി വിരുദ്ധത മൂലം അന്ധത ബാധിച്ച് സ്വയം കുഴിയില്‍ വീഴുന്ന ഇവരെ ഇനി ഈശ്വരന് പോലും രക്ഷിക്കാന്‍ സാധിക്കുമോ എന്നറിയില്ല. ഇവര്‍ രക്ഷപെടാതിരിക്കുകയാണ് രാഷ്ട്രം രക്ഷപെടാനുള്ള മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: