വാഷിംഗ്ടണ്‍ : ഉക്രൈയിനെതിരെ യുദ്ധം പ്രഖ്യാപിച്ച റഷ്യയെ നിലയക്കുനിര്ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
‘റഷ്യന്‍ സൈനിക സേനയുടെ പ്രകോപനവും ന്യായവുമില്ലാത്ത ആക്രമണത്തിന് ഇരയായ ഉക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമാണ് ലോകത്തിന്റെ പ്രാര്‍ത്ഥന. പ്രസിഡന്റ് പുടിന് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധം തിരഞ്ഞെടുത്തു, അത് വിനാശകരമായ ജീവിതനഷ്ടവും മനുഷ്യരുടെ കഷ്ടപ്പാടും കൊണ്ടുവരും.; ബൈഡന് പറഞ്ഞു
കൂടുതല്‍ യുഎസ് സൈന്യത്തെ നാറ്റോ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് അയക്കാന്‍ യുഎസ് പ്രസിഡന്റ് ബൈഡന് ഉത്തരവിട്ടു. ബൈഡന് റഷ്യ യുക്രെയ്ന് സംഘര്‍ഷ സാധ്യതകളെ വിലയിരുത്തുന്നതിനിടെ ദേശീയ ടെലിവിഷനിലൂടെ ശക്തമായ മുന്നറിയിപ്പാണ് റഷ്യക്ക് നല്‍കിയത്.
സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിനു പുറമെ 6000 യുഎസ് സൈനികരെ കൂടി യുക്രെയ്ന് അതിര്‍ത്തിയിലേക്ക് വിന്യസിപ്പിക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ജര്‍മനി, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളുടെ യുക്രെയ്നുമായി ചേര്‍ന്നു കിടക്കുന്ന അതിര്ത്തിയിലേക്കാണു സൈന്യം നീങ്ങിയിരിക്കുന്നത്.
റഷ്യയുടെ 190000 സൈനികരാണ് മുന്‍ സോവിയറ്റ് ഭാഗമായിരുന്ന യുക്രെയ്നിന്റേയും ബെലറസിന്റേയും അതിര്‍ത്തിയിലുള്ളത്. വലിയ തോതിലുള്ള ആക്രമണത്തിനാണ് റഷ്യ തയാറാകുന്നതെന്ന് യുഎസ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. നാറ്റോയുടെ അതിര്‍ത്തിയിലെ ഓരോ ഇഞ്ചും കൃത്യമായി സംരക്ഷിക്കുമെന്ന് വ്യക്തമായ സന്ദേശമാണ് അമേരിക്കക്ക് നല്‍കാനുള്ളത്.
റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ്. യുക്രെയ്നിനെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് വ്യക്തമാക്കി. 800 അംഗങ്ങള്‍ വരുന്ന ഇന്‍ഫാന്‍ട്രി ബറ്റാലിയന് ടാസ്ക്ക് ഫോഴ്സും, എട്ടു എഫ്.35 ഫെറ്റര്ജറ്റും, ഒരു ഗ്രൂപ്പു അപ്പാച്ചി ഹെലികോപ്റ്ററും, നാറ്റോ രാജ്യങ്ങളായ ഇറ്റലി, ജര്‍മനി, ഗ്രീസ്, പോളണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: