തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇക്കണോമിക് ഒഫന്‍സ് വിംഗ് ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഒരു ഐജി നിയന്ത്രിക്കുന്ന സംവിധാനമാണ് നിലവില്‍ വരിക. നിലവിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പോരായ്മകള്‍ പരിഹരിച്ചും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുമാകും ഈ വിഭാഗം പ്രവര്‍ത്തിക്കുക. കഴിഞ്ഞ ദിവസം സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: