കാഞ്ഞാണി : അട്ടപ്പാടി മുക്കാലിയിൽ വിശപ്പിന്റെ വില അറിയാത്തവർ തല്ലി കൊന്നത് കേരളത്തെയാണെന്ന് തൃപ്രയാർ സർഗ്ഗ സംസ്കൃതിയുടെ നേതൃത്വത്തിൽ മധു മരത്തിന് സമീപംനടത്തിയ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു .
മധു മരണപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഏങ്ങണ്ടിയൂരിൽ വീട് കാടാക്കിയ വിജീഷിന്റെ വസതിയിൽ നട്ട കരിങ്കോട്ട വൃക്ഷതൈയുടെ സമീപത്തായിരുന്നു ചടങ്ങ് നടത്തിയത് . ആൻ്റോ തൊറയൻ, വിജേഷ് ഏത്തായി, സുനിൽ വാടാനപ്പിള്ളി ,സുഷിൽ ഏങ്ങണ്ടിയൂർ എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: