പാലക്കാട്: സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി ആശാ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. തലയണക്കാട് കൂടത്തിങ്കല്‍ രവികുമാറിന്റെ ഭാര്യ കെ. ഷീജയാണ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഷീജ എഴുതിയതെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി കുടുംബം കൂടിയാണ് ഷീജയുടേത്. ഏഴു വര്‍ഷത്തിലധികമായി വാര്‍ഡില്‍ ആശാ വര്‍ക്കറായി പ്രവര്‍ത്തിച്ചു വരുന്ന ഷീജയോട് ജോലി സ്ഥലത്തും, ജോലിയുമായും ബന്ധപ്പെട്ടും തുടരുന്ന അവഗണനയും നേതാക്കളുടെ തിട്ടൂരവും,നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു.
പഞ്ചായത്ത് അംഗം, അങ്കണവാടി ജീവനക്കാരി,രണ്ട് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ഷീജ എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. തന്നെ മാനസികമായി ഇവര്‍ പീഡിപ്പിക്കുകയാണെന്നും, പിടിച്ചു നില്ക്കാന് കഴിയാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും കത്തില്‍ പറയുന്നു. പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷീജയുടെ ആരോഗ്യനില ഗുരുതരമാണ്.സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
എ.പി.രത്നകുമാരന് ചെയര്‍മാനായും, മണികണ്ഠന് കണ്‍വീനര്‍,സീതാ ലക്ഷ്മി ട്രഷററുമായി കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷീജയുടെ ചികിത്സാ ധനസഹായത്തിനായി ശ്രീകൃഷ്ണപുരം കനറാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് കുറ്റാരോപിതരെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണ് എങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
അതേസമയം, ഷീജയുടെ ആത്മഹത്യാകുറിപ്പ് ശ്രീകൃഷ്ണപുരത്തെ സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുളള നേതാക്കളെ കൊള്ളാനോ, തള്ളാനോ പറ്റാത്ത സ്ഥിതിയിലാണ് സി.പി.എം നേതൃത്വം.തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: