കൊച്ചി: ജനനേന്ദ്രീയം മുറിച്ച കേസില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ എഡിജിപി സന്ധ്യയാണെന്നും ഗംഗേശാനന്ദ സ്വാമി. ഈ കേസിന്റെ അന്വേഷണം നടക്കുന്ന വേളയില്‍ പോലീസിലെ ഒരു ഉന്നതയുടെ ഇടപെടലിനെക്കുറിച്ച് മുന്‍ ഡിജിപിമാരായ ടോമിന് ജെ.തച്ചങ്കരിയും, ടി.പി. സെന്‍കുമാറും പറഞ്ഞിരുന്നു.
അത് വീണ്ടും താന്‍ പറയുകയാണ്. പരാതിക്കാരിയെയും കാമുകന് അയ്യപ്പദാസിനെയും പ്രതിചേര്‍ക്കാന്‍ െ്രെകംബ്രാഞ്ച് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് സ്വാമിയുടെ പ്രതികരണം. അഞ്ച് വര്‍ഷമായിട്ടും തനിക്കെതിരെയുള്ള കുറ്റപത്രം നല്‍കിയിട്ടില്ല. ഇത് വൈകുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. ഇപ്പോള്‍ െ്രെകംബ്രാഞ്ചിന്റെ തിടുക്കത്തിലുള്ള നടപടി എന്തിനാണെന്നും മനസിലാകുന്നില്ല. പെണ്‍കുട്ടിക്കെതിരെ പരാതിയൊന്നും ഉന്നയിക്കുന്നില്ല.
തന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേരാണ് സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്റെ കാര്യങ്ങളെല്ലാം ഞാന്‍ അന്വേഷണ വേളയില്‍ പറഞ്ഞിട്ടുള്ളതാണ്. ശരീരത്തിന്റെ വേദനയ്ക്കൊപ്പം നിരന്തരമുള്ള തെളിവെടുപ്പുകള്‍ കൂടി ഉണ്ടായപ്പോഴാണ് ജനനേന്ദ്രീയം സ്വയം മുറിക്കുകയായിരുന്നുവെന്ന് പറഞ്ഞത്. പച്ചയായ ശരീരം സ്വയം മുറിക്കാന്‍ സാധിക്കില്ലല്ലോ. ഒന്നോ രണ്ടോ പേര് ചേര്‍ന്നും ഇത് ചെയ്യാന്‍ സാധിക്കില്ല.
ബോധത്തോടെ കിടക്കുന്ന ആളെ പിടിച്ചുകെട്ടിയിട്ടും ജനനേന്ദ്രീയം മുറിക്കാന്‍ സാധിക്കില്ല. മയക്കി കിടത്തിയ ശേഷം ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ഇത് നടത്തിയതെന്ന് വിശ്വസിക്കുന്നു. ഉറക്കം ഉണര്‍ന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. എഡിജിപിയുടെ ബന്ധത്തെക്കുറിച്ചും െ്രെകംബ്രാഞ്ച് അന്വേഷിക്കേണ്ടതാണ്. ഇനി അന്വേഷണം നടത്തിയില്ലെങ്കിലും പരാതിയില്ല. കാരണം താന്‍ എല്ലാം ദൈവത്തിന്റെ കോടതിയിലേക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അവിടെ നിന്നും ഒരാളും രക്ഷപെടില്ലെന്നും ഗംഗേശാനന്ദ സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: