മോസ്കോ: ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ച് റഷ്യ. ഇത് സംബന്ധിച്ച് രണ്ടു മേഖലകളിലേയും പ്രതിനിധികളുമായി സൗഹൃദ-സഹകരണ ഉടമ്പടി റഷ്യന്‍ പ്രസിഡന്റ് ഒപ്പുവെച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രസിഡന്റ് പുടിന് ഡൊനെസ്ക് പീപ്പിള്‍സ് റിപ്പബ്ലിക്, ലുഗാന്‍സ്ക് പീപ്പിള്‍സ് റിപ്പബ്ലിക് എന്നീ സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഒപ്പിട്ടിരിക്കുന്നതായി റഷ്യ പത്രക്കുറിപ്പ് പുറത്തിറക്കി. പിന്നാലെ ഇരു പ്രദേശങ്ങളുടെ പ്രതിനിധികള്‍ പുടിനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു. ഡൊനെസ്ക് പീപ്പിള്‍സ് റിപ്പബ്ലിക് പ്രതിനിധിയായി ഡെന്നിസ് പുഷിലിന്‍, ലുഗാന്‍സ്ക് പീപ്പിള്‍സ് റിപ്പബ്ലിക് പ്രതിനിധിയായി ലോണിട് പാസ്നിക് എന്നിവരാണ് പുടിനൊപ്പം കരാര്‍ ഒപ്പിട്ടത്. ശേഷം ഇവരുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിഷയത്തില്‍ നേരിട്ട് ഇടപെടാതെ വിമത പ്രദേശങ്ങളെ സ്വതന്ത്രരാജ്യങ്ങളാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള നിര്‍ണായക നീക്കമാണ് റഷ്യ നടത്തിയിരിക്കുന്നത്. വിമത പ്രദേശങ്ങളില്‍ റഷ്യ സേനാവിന്യാസം ആരംഭിച്ചതായാണ് ബ്രിട്ടണ് നല്കുന്ന വിവരം.
യുദ്ധഭീതി കടുത്തതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനങ്ങള്‍ അയച്ചു. കാത്തുനില്‍ക്കാതെ എത്രയുംപെട്ടെന്ന് ഉക്രൈന് വിടാനാണ് ഇന്ത്യ പൗരന്മാര്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: