ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി ബിജെപി. മണ്ടയ്ക്കാട് മുനിസിപ്പാലിറ്റിയിലെ 15 സീറ്റില്‍ എട്ടു സീറ്റുകളും നേടി ബിജെപി ഭരണം പിടിച്ചു. കൂടാതെ, കരൂര്‍ ജില്ലയിലെ മൂന്നാം വാര്‍ഡില്‍ ബിജെപി വിജയിച്ചു. നാഗര്‍കോവില്‍ നഗരസഭയിലെ ഒന്‍പതാം വാര്‍ഡും ബിജെപി പിടിച്ചെടുത്തു. തിരുനെല്‍വേലി നാലാം വാര്‍ഡും ബിജെപി വിജയിച്ചു. തിരുപ്പൂരും ബിജെപി അക്കൗണ്ട് തുറന്നു.
തമിഴ്നാട്ടില്‍ 21 കോര്‍പ്പറേഷനുകള്‍, 138 മുനിസിപ്പാലിറ്റികള്‍, 490 ടൗണ്‍ പഞ്ചായത്തുകള്‍, 649 നഗര തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. തമിഴ്നാട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന വിവരം അനുസരിച്ച് ഡിഎംകെ നിലവില്‍ 21 കോര്‍പ്പറേഷനുകളിലും 98 മുനിസിപ്പാലിറ്റികളിലും ലീഡ് ചെയ്യുന്നു. നിലവില്‍ 3 മുനിസിപ്പാലിറ്റികളിലും 41 ടൗണ്‍ പഞ്ചായത്തുകളിലും എഐഎഡിഎംകെ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് മൂന്ന് മുനിസിപ്പാലിറ്റികളിലും 15 ടൗണ്‍ പഞ്ചായത്തുകളിലും ലീഡ് ചെയ്യുന്നു.
ഫെബ്രുവരി 19ന് വോട്ടെടുപ്പ് നടന്ന 21 കോര്‍പ്പറേഷനുകളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലാണ് ( 43.59 ശതമാനം). കൂടുതല്‍ കരൂരില്‍ (75.84 ശതമാനം). നിരവധി സ്വതന്ത്രര്‍ ഉള്‍പ്പെടെ 74,416 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തണ്ട്. മുനിസിപ്പാലിറ്റികളില്‍ ധര്‍മ്മപുരിയില്‍ 81.37 ശതമാനവും നീലഗിരിയില്‍ 59.98 ശതമാനവും പോളിങ് രേഖപ്പെടുത്തി. മൊത്തത്തില്‍, ടൗണ്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യഥാക്രമം 74.68 ശതമാനവും 68.22 ശതമാനവും നല്ല പോളിംഗ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: