കാഞ്ഞാണി (തൃശൂർ): മണലൂർ – ഏനാമ്മാവ് സ്റ്റീൽ പാലത്തിലെ വിള്ളൽ വിദഗ്ധ സമിതി പരിശോധിക്കാൻ തീരുമാനമായി. പാലത്തിലെ വിള്ളലിനെ സംബന്ധിച്ച് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. പാലത്തിലെ സാങ്കേതിക പോരായ്മകൾ പൊതുമേഖല സ്ഥാപനമായ കെല്ലിന്റെ വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മണലൂർ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിക്കുകയായിരുന്നു.
മുൻ എംപി സി.എൻ. ജയദേവൻ, സുധർമ്മൻ ചിരുകണ്ടത്ത്, ഷാനി അനിൽകുമാർ (സിപിഐഎം ) എം ആർ മോഹനൻ, രാഗേഷ് കണിയാംപറമ്പിൽ, സാജൻമുടവങ്ങാട്ടിൽ, (സിപിഐ), പുഷ്പ വിശ്വംഭരൻ, ആൻ്റണി എലുവത്തിങ്കൽ, ഷോയ്നാരായണൻ, (കോൺഗ്രസ്), സുധീർ പൊറ്റേക്കാട്ട് (ബിജെപി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്പി .ടി. ജോൺസൺ അധ്യക്ഷനായി. ഒരു കാരണവശാലും പാലത്തിലൂടെയുള്ള ഇരുചക്ര വാഹന യാത്ര നിരോധിക്കാനാവില്ലെന്ന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
പാലത്തിന്റെ അറ്റകുറ്റപണികൾ സമയബന്ധിതമായി തീർക്കാൻ ആവശ്യമായ ഫണ്ട് ഗ്രാമപഞ്ചായത്ത് അനുവദിക്കണമെന്ന് യോഗം ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: