ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി 175.46 കോടിയിലധികം പേര്‍ക്ക് വാക്സിനേഷന് നല്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 7,00,706 ഡോസുകളാണ്. 1,98,99,635 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
1,75,46,25,710 കോടി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് പുറമെ 1,89,85,249 പേര്‍ക്ക് കരുതല്‍ ഡോസും നല്കാന് സാധിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. 15-18 പ്രായപരിധിയിലുള്ളവരില്‍ ഇരുഡോസും സ്വീകരിച്ചവരുടെ എണ്ണം 2.17 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,901 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,21,24,284 ആയി.
ഇതോടെ ദേശീയ രോഗമുക്തി നിരക്ക് 98.33% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,051 പേര്‍ക്കാണ്. നിലവില്‍ 2,02,131 പേരാണ് ചികിത്സയിലുള്ളത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.47ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,31,087 പരിശോധനകള്‍ നടത്തി. ആകെ 76.01 കോടിയിലേറെ (76,01,46,333) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.93 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: