കല്‍പ്പറ്റ: തലയില്‍ ഷാള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. വയനാട് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു പി സ്കൂളിലാണ് സംഭവം. ചോദിക്കാനെത്തിയ രക്ഷിതാവിനോട് സ്കൂളില്‍ ഷോള് അനുവദിക്കാനാകില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമെങ്കില്‍ കുട്ടിക്ക് ടി സി നല്‍കാമെന്നുമായിരുന്നു സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഫുള്‍ കൈ ഇല്ലാത്തതിനാല്‍ ചില കുട്ടികള്‍ ഇന്നര്‍ ധരിക്കാറുണ്ടായിരുന്നു. ഇതും ടീച്ചര്‍ വിലക്കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കന്യസ്ത്രീ കൂടിയായ പ്രധാനാധ്യാപികയുടെ വാദങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.
എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നതെന്നാണ് കുട്ടിയുടെ പിതാവിനോട് സിസ്റ്റര്‍ ചോദിക്കുന്നത്. യാതൊരു മതചിഹ്നങ്ങളും സ്കൂളില്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. സ്കൂള്‍ നിയമങ്ങള്‍ അനുസരിക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ കൊണ്ടുപോകുന്നതിന് ടിസി അനുവദിക്കാമെന്ന് പ്രധാനാധ്യാപിക പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: