ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യയില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹിജാബ് വിവാദത്തിലെ അവരുടെ നിലപാട് മാത്രമല്ല അതിന് കാരണം. അവര്‍ രാജ്യത്ത് നടത്തുന്ന അട്ടിമറി പ്രവര്‍ത്തനങ്ങളും മതമൗലികവാദവല്‍ക്കരണവും കൂടിയാണ്.- ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
56 പേരുടെ മരണത്തിനും 200 പേരുടെ പരിക്കിനും കാരണമായ അഹമ്മദാബാദ് ബോംബ് സ്‌ഫോടനപരമ്പരയില്‍ 38 പേര്‍ക്ക് വധശിക്ഷ നല്‍കിയ കോടതി വിധിയെ വരെ പോപ്പുലര്‍ ഫ്രണ്ട് ചോദ്യം ചെയ്തിരുന്നു. ഈ വിധി അതിക്രൂര നിയമങ്ങളുടെയും കളങ്കിതമായ കോടതി വിചാരണ നടപടികളുടെയും ദുരൂഹമായ അന്വേഷണരീതികളുടെയും ഫലമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ആണെന്ന് ചില നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉഡുപ്പിയിലെ ഹിജാബ് വിവാദത്തിലേക്ക് മുസ്ലിം വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ട് വലിച്ചിഴക്കുകയായിരുന്നു. ഈ വിവാദത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക പെണ്‍കുട്ടികളും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ദ ന്യൂസ് മിനിറ്റ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 2021 മുതലാണ് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളെജിലെത്താന്‍ തുടങ്ങിയത് എന്നതില്‍ നിന്നു തന്നെ കോളെജിന്റെ നിയമപുസ്തകത്തില്‍ ഹിജാബ് നിരോധനം എന്നൊന്നുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം.
ഉഡുപ്പിയിലെ ഗവണ്‍മെന്‍റ് പ്രിയൂണിവേഴ്‌സിറ്റി കോളെജ് കഴിഞ്ഞ വര്‍ഷം മുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളുടെ ഒരു ഹബ്ബായി മാറിയിരുന്നു.
ഇന്ത്യയില്‍ ഇസ്ലാമിസം പ്രചരിപ്പിക്കാന്‍ ഇസ്ലാം സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടും ജമാത്ത് എ ഇസ്ലാമിയും എങ്ങിനെയാണ് വിദേശത്ത് നിന്നും ഫണ്ട് ശേഖരിക്കുന്നതെന്ന് കേരളത്തില്‍ വേരുകളുള്ള ഒരു പത്രപ്രവര്‍ത്തന്‍ കണ്ടെത്തിയിരുന്നു. രാജ്യത്ത് മതമൗലിക ഇസ്ലാം പ്രചാരണത്തിന് അന്താരാഷ്‌ട്ര ഫണ്ടിംഗ് ഉള്ളതിന്റെ വിശദാംശങ്ങളും എം.പി. ബഷീര്‍ എന്ന പത്രപ്രവര്‍ത്തകന്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സൗദിയിലെ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുവരെ അവര്‍ക്ക് ഫണ്ട് ലഭിക്കുന്നതായി പറയപ്പെടുന്നു. ചില മുസ്ലിം വനിതാ ജേണലിസ്റ്റുകള്‍ ഹിജാബ് ധരിയ്‌ക്കാത്തതില്‍ ജമാഅത്ത് എതിര്‍ത്തിരുന്നുവെന്നും ഈ പെണ്‍കുട്ടികളോട് ഹിജാബ് ധരിയ്‌ക്കാന്‍ ആവശ്യപ്പെടണമെന്ന് ബഷീറിനെ തന്നെ ജമാഅത്തെ ഇസ്ലാമി ചട്ടം കെട്ടിയിരുന്ന കാര്യവും ബഷീര്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: