വാസ്കോ: ആവേശപ്പോരിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനുമായി സമനില പിടിച്ചു. ഇഞ്ചൂറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് മഞ്ഞപ്പട ഗോള്‍ വഴങ്ങി വിജയം കൈവിട്ടത്. എടികെയുടെ ജോണി കൗകോയാണ് നിര്‍ണായക ഗോള്‍ നേടിയത്.
ഡേവിഡ് വില്യംസും ഒരു ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളും വിദേശതാരം അഡ്രിയാന്‍ ലൂണയാണ് സ്്കോര്‍ ചെയ്തത്. ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സ് 16 മത്സരങ്ങളില്‍ 27 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം എടികെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അവര്‍ക്ക് 16 മത്സരങ്ങളില്‍ മുപ്പത് പോയിന്റുണ്ട്.
തുടക്കം മുതല്‍ ഇരു ടീമുകളും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. വിദേശതാരം അഡ്രിയാന്‍ ലൂണയാണ് ഗോള്‍ അടിച്ചത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ എടികെ താരം വീഴ്ത്തിയതിന് ലഭിച്ച ഫ്രികിക്കാണ് ഗോളിന് വഴിയൊരുക്കിത്. ബോക്സിന് പുറത്ത് നിന്ന് അഡ്രിയാന്‍ ലൂണ എടുത്ത ഫ്രീ കിക്ക്, എടികെയുയര്ത്തിയ മനുഷ്യമതിലിന് മുകളിലൂടെ പറന്ന് വലയിലേക്ക്് കറയി. (1-0).
പ്രത്യാക്രമണം നടത്തിയ എടികെ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഗോള്‍ മടക്കി. ഡേവിഡ് വില്യംസാണ് ലക്ഷ്യം കണ്ടത്. പ്രീതം കോട്ടല്‍ നല്കിയ ക്രോസ്് വില്യംസ് ബ്ലാസ്്റ്റേഴ്സിന്റെ വലയിലേക്ക്് അടിച്ചുകയറ്റി (1-1) പിന്നീട് ലീഡ് നേടാനായി ഇരു ടീമുകളും പൊരുതിയതോടെ പന്ത് ഇരു ഗോള്‍ മുഖത്തും കയറിയിറങ്ങി. രണ്ട് ടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങളും ലഭിച്ചു. എന്നാല്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയിലും ഇരു ടീമുകളും തകര്‍ത്തുകളിച്ചു. അറുപത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ജൊര്‍ഗെ പെരേരയ്ക്ക നല്ലൊരു അവസരം ലഭിച്ചു. എ്ന്നാല്‍ ഗോള്‍ നേടാനായില്ല. എടികെ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജോര്‍ഗെ പെരേര പന്ത് ഗോളിയുടെ കൈകളിലേക്ക്് അടിച്ചുകൊടുത്തു. തൊട്ടു പിന്നാലെ ബ്ലാസ്്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി. അഡ്രിയാന്‍ ലൂണയാണ് സ്്കോര്‍ ചെയ്തത്. ലാല്ത്തംഗ നീട്ടിക്കൊടുത്ത പന്ത്് ലൂണ ഒന്നാന്തരം ഷോട്ടിലൂടെ ്് വലയിലേക്ക് തിരി്ച്ചുവിട്ടു. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാനായി എടികെ ശക്തമായ പോരാട്ടം കാഴ്ചവച്ച എടികെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ജോണി കൗകോയാണ് സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: