ന്യൂദല്‍ഹി: 56 പേര് കൊലചെയ്യപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, 22 ബോംബുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ച അഹമ്മദാബാദ് ബോംബ് സ്ഫോടനപരമ്പരക്കേസില്‍ 38പേര്‍ക്ക് വധശിക്ഷ നല്കിയ അഹമ്മദാബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് നേതാവ്. നിര്‍ദ്ദയമായ നിയമങ്ങള്‍, സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ-ഇതെല്ലാം ചേര്‍ന്നുള്ളതാണ് ഈ കോടതിവിധിയെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ചെയര്മാന് ഒഎംഎ സലാം നടത്തിയ വിമര്‍ശനം.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കുക എന്ന ഗൂഢലക്ഷ്യം വെച്ചായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദസംഘടന അഹമ്മദാബാദില്‍ പലയിടത്തായി ബോംബുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് മേധാവികളില്‍ പലരും സംശയിക്കുന്ന കേസു കൂടിയാണിത്. ‘അന്വേഷണത്തിനും കേസ് വിചാരണപ്രക്രിയയ്ക്കും നേരെ ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുന്നു. പലരും നിഷ്കളങ്കരാണെന്ന് കണ്ടെത്തി കുറ്റവിമുക്തമാക്കുന്നതിന് മുന്‍പേ 13 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവന്നു. കുറ്റവാളികളില്‍ ഒരാള്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അഹമ്മദാബാദ് സന്ദര്‍ശിക്കുകപോലുമുണ്ടായില്ല’- ഒഎംഎ സലാം പറയുന്നു.
റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ മുന്‍ ഓഫീസര്‍ ആര്.പി.എന്‍. സിങ്ങ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ കേസന്വേഷണത്തെയും കോടതിവിധിയെയും വാഴ്ത്തിയിരുന്നു. രാജീവ്ഗാന്ധി വധക്കേസിന് ശേഷം ഇത്രയും അധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്ന കേസായിരുന്നു അഹമ്മദാബാദ് സ്ഫോടനക്കേസ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായേയും വധിക്കാന്‍ ലക്ഷ്യംവെച്ചുള്ള ഗൂഢാലോചനയായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രാവാദികള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് കോടതി തന്നെ സംശയിച്ചിരുന്നതായി മുതിര്‍ന്ന അഭിഭാഷകന് യതിന് ഓസ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ‘കോടതിവിധിയെ വിമര്‍ശിക്കാന്‍ യാതൊരുന്നമില്ല. അതുകൊണ്ട് ഈ വിധിയെ ബഹുമാനിക്കാം,’- ഇതായിരുന്നു ഓസയുടെ പ്രതികരണം. അതുപോലെ കേസന്വേഷണത്തിനായി ഏറെ കഠിനാധ്വാനം ചെയ്ത അഹമ്മദാബാദ് ഡിസിപി (ക്രൈം) അഭയ് ചുഡാസമയും വിധിയെ അഭിനന്ദിച്ചിരുന്നു. ‘ഗുജറാത്തിലെ കൊടുംകാടുകളില്‍ വരെ ഇന്ത്യന്‍ മുജാഹിദ്ദീനുകള്‍ക്ക് പരിശീലനക്യാമ്പ് ഉണ്ടായിരുന്നു. ഒരു വിദേശ ഭീകരശൃംഖലയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു,’- ചുഡാസമ പറയുന്നു.
ഈ ബോംബുസ്ഫോടനക്കേസിലെ അന്വേഷണത്തെ നയിച്ച ഉദ്യോഗസ്ഥനായ പ്രാവിന്‍സിന്‍ഹ് വഗേല പറയുന്നത് ഭീകരരന്‍ ലക്ഷ്യം വെച്ചിരുന്നത് ഹിന്ദുക്കളെയാണെന്നാണ്. ഹിന്ദുക്കള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് അറിയാന്‍ സ്ഫോടനത്തിന് മുന്‍പ് അവര്‍ അഹമ്മദാബാദിലെ പലയിടങ്ങളിലും രഹസ്യസന്ദര്‍ശനം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
7000 പേജുള്ള കോടതിവിധിയില്‍ ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നാണെന്ന് വിശേഷിപ്പിക്കുന്നു. ഇതില്‍ 11 പേര്‍ക്ക് മരണം വരെയാണ് തടവ് വധിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ മൂന്ന് 3 മലയാളികളും ഉള്‍പ്പെടും. മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചതിലും ഒരു മലയാളിയുണ്ട്. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അന്‍സാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു. സ്ഫോടനത്തിനായി കേരളത്തില്‍നിന്ന് 4 ബൈക്കുകള്‍ കടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായിരുന്നു ഇന്ത്യന്‍ മുജാഹിദീന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: