തൃശൂർ: കമ്മ്യുണിസ്റ്റ് പാർട്ടിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ. ജിഹാദികളുമായി കൂട്ട് കൂടി കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. തുടർച്ചയായ കൊലപാതകങ്ങളും ആക്രമങ്ങളും വർദ്ധിച്ചു വരുന്ന സംസ്ഥാനത്ത് ട്വൻ്റി ട്വൻ്റി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ കൊണ്ട് ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് നാട് മാറിയിരിക്കുകയാണ്. കച്ചവടം ചെയ്യാനും കട തുറക്കാനും ഉത്സവത്തിൽ പങ്കെടുക്കാനും അടക്കം സർവ്വ കാര്യങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് വരെ വേണമെന്ന നിലയിലേക്കാണ് നാട് പോകുന്നത്. കൊലപാതക പരമ്പര അരങ്ങേറുന്ന സംസ്ഥാനത്ത് മോർച്ചറി വരെ സ്പോൺസർ ചെയ്യാൻ ആളുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. തല്ലികൊല്ലുന്നവനും ആക്രമണം നടത്തുന്നവനും പ്രോത്സാഹനം നൽകുന്ന പിണറായി വിജയന്റെ ബി ടീമാണ് വിഡി സതീശന് കീഴിലുള്ള കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: