ഇലക്ഷന് ഡ്യൂട്ടിക്കായി എത്തിയ കേരളാ പോലീസ് സേനാംഗങ്ങളെ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ച് ഉത്തര്‍പ്രദേശിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. മെയിന്‍പുരിയിലെ ലോര്‍ഡ് കൃഷ്ണ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സേനാംഗങ്ങള്‍ക്ക് സ്വീകരണമൊരുക്കിയത്.
സ്കൂളിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തിലകംചാര്ത്തിയാണ് കുട്ടികള്‍ ക്യാമ്പ് ചെയ്യുന്ന സ്കൂളിലേയ്ക്ക് ക്ഷണിച്ചത്. ഉദ്യോഗസ്ഥര്‍ കടന്നുപോകുന്ന വഴിയുടെ ഇരുവശവും നിന്ന് കൊകൊട്ടുകയും പുഷ്പങ്ങള്‍ വിതറുകയും ചെയ്തു. ഭാരത് മാതാ കി ജയ് മുഴക്കിയാണ് പോലീസ് സേനാംഗങ്ങള്‍ കുട്ടികള്‍ക്ക് നന്ദി അറിയിച്ചത്. കുട്ടികള്‍ ഇത് ഏറ്റുവിളിച്ചു.
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേരള റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ വേറിട്ട അനുഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: