കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് മുഖ്യമന്ത്രി പിണറായി വിജയന് കളിക്കരുതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എം പി അബ്ദുള്ളക്കുട്ടി. കളിക്കിറങ്ങും മുന്‍പ് പിണറായി ഇഎംഎസിനെ ഒന്നു പഠിക്കണം. ഷബാനു കേസില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച് രാജീവ് മന്ത്രി സഭയില്‍ രാജിവെച്ച ആരീഫിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദര്‍ശ പുരുഷന് എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. ഒരു ആദര്‍ശവുമില്ലാത്ത പിണറായിക്ക് അത് മനസ്സിലാകില്ല. കടയ്ക്കലില്‍ എ രവീന്ദ്രനാഥ് ബലിദാന ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
ഭരണഘടന അരച്ചുകലക്കി കുടിച്ചിട്ടുള്ള കേരള ഗവര്‍ണറെ ഭരണഘടനാതത്വം പഠിപ്പിക്കാന്‍ മുഖ്യമന്ത്രി ആയിട്ടില്ല. അടുക്കളയില്‍നിന്ന് മുസഌം സ്ത്രീകളെ അരങ്ങത്തേക്ക് കൊണ്ടു വരുന്ന മോദി സര്‍ക്കാറിന്റെ നടപടികളെ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുന്നു. പര്‍ദ്ദ വിഷയത്തില്‍ ജിഹാദികളുടെ കയ്യടികിട്ടിയേക്കാം. പരീക്ഷയില്‍ ഒന്നാം റാങ്ക് മേടിച്ച ഉമ്മക്കുട്ടികളുടെ പിന്തുണ കിട്ടില്ലന്നോര്ക്കുക. അബ്ദുള്ളക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍, കെ ആര് രാധാകൃഷ്ണന്, അഡ്വ. വൈയ്ക്കല് സോമന് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: