ന്യൂദല്‍ഹി: ഇന്ത്യയിലെ കോവിഡ്19 മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. യഥാര്‍ത്ഥ മരണകണക്കുകളേക്കാള് കുറച്ചു കാണിക്കുകയാണെന്നുമുള്ള ആരോപണവും തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2021 നവംബര്‍ തുടക്കം വരെ 4.6 ലക്ഷം കൊവിഡ് മരണമാണ് രാജ്യത്ത് സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍, ഇതേ കാലയളവില്‍ 32 ലക്ഷത്തിനും 37 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായാണ് മേല്‍പ്പറഞ്ഞ പഠനം കണക്കാക്കുന്നത്. നേരത്തെ വ്യക്തമാക്കിയിട്ടുള്ളത് പോലെ, ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍, തെറ്റിദ്ധാരണാജനകവും അപൂര്‍ണ്ണവും കൃത്യതയില്ലാത്തവയുമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. വസ്തുതകളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ് ഇത്തരം കണക്കുകള്‍.
കൊവിഡ്19 മരണങ്ങള് ഉള്‍പ്പെടെയുള്ള എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് സുശക്തമായ ഒരു സംവിധാനം ഇന്ത്യയില്‍ നിലവിലുണ്ട്. ഭരണസംവിധാനത്തിന്റ വിവിധ തലങ്ങളില്‍, അതായത്, ഗ്രാമപഞ്ചായത്ത് തലം മുതല്‍ ജില്ലാതലം വരെയും പിന്നീട് സംസ്ഥാനതലത്തിലും കണക്കുകള്‍ പതിവായി സമാഹരിക്കുന്നു. സംസ്ഥാനങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്ത മരണക്കണക്കാണ് കേന്ദ്രം സമാഹരിക്കുന്നത്. കോവിഡ് മരണവുമായി ബന്ധപ്പെട്ട ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കിടുകയും സംസ്ഥാനങ്ങള്‍ അവ പിന്തുടര്ന്ന് പോരുകയും ചെയ്യുന്നു.
കോവിഡ് മരണങ്ങള് രേഖപ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്മെന്റ് സമഗ്രമായ നിര്‍വചനം പുറത്തിറക്കിയിട്ടുണ്ട്. താഴെത്തട്ടിലുണ്ടാകുന്ന ചില മരണങ്ങള് യഥാസമയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ആ മരണസംഖ്യ കൂടി ഉള്‍പ്പെടുത്തി പട്ടിക പുതുക്കാന്‍ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി മരണങ്ങള് കൃത്യമായി രേഖപ്പെടുത്താന്‍ ഒട്ടേറെ തവണ നടന്ന ഔപചാരിക ആശയവിനിമയങ്ങളിലും വീഡിയോ കോണ്‍ഫറന്‍സുകളിലും മാത്രമല്ല കേന്ദ്ര സംഘങ്ങള്‍ വഴിയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ജനസംഖ്യ, ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍, എംഎല്‍എമാര്‍, എംപിമാര്‍, കര്‍ണാടകയിലെ സ്കൂള്‍ അധ്യാപകര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത ഉപജനവിഭാഗങ്ങളെ പരിഗണിച്ചുള്ള ത്രികോണമാപന രീതിയാണ്, മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഉദ്ധരിച്ച പഠനം, ദേശീയ മരണസംഖ്യ കണക്കാക്കുന്നതിന് അവലംബമാക്കിയിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളുള്ള ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്തെ മരണസംഖ്യ കണക്കാക്കുമ്പോള്‍, പരിമിതമായ ഒരു കൂട്ടം വിവരങ്ങളും ചില പ്രത്യേക അനുമാനങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന പ്രവചനങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. തെറ്റായ കണക്കുകൂട്ടലുകള്‍ വഴി തെറ്റായ നിഗമനങ്ങളിലേക്കാണ് ഇത്തരം പഠനങ്ങള്‍ എത്തിച്ചേരുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണസംഖ്യയിലെ പൊരുത്തക്കേട് ഒഴിവാക്കാനും, ഇന്ത്യയിലെ കോവിഡ്19 അനുബന്ധ മരണങ്ങള് ഉചിതമായി രേഖപ്പെടുത്തുന്നതിനുമായി, ണഒഛ ശുപാര്‍ശ ചെയ്യുന്ന കഇഉ10 കോഡ് അനുസരിച്ച് എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം കഇങഞ പുറപ്പെടുവിച്ചു. മഹാമാരി ആരംഭിച്ചത് മുതല്‍ തന്നെ കോവിഡ്19 കേസുകളുടെയും മരണങ്ങളുടെയും കണക്കുകള്‍ ദിനംപ്രതി പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. അതുപോലെ, എല്ലാ വിശദാംശങ്ങളോടും കൂടിയ പ്രതിദിന ബുള്ളറ്റിനുകള്‍ ജില്ലാ തലം മുതല്‍ സംസ്ഥാനതലം വരെ പുറത്തിറക്കുന്നുണ്ട്. ഈ കണക്കുകളും പൊതുമണ്ഡലത്തില്‍ ലഭ്യമാണ്.
കോവിഡ്19 മഹാമാരി പോലെ തീവ്രമായതും നീണ്ടുനില്ക്കുന്നതുമായ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ സമയത്ത് മരണസംഖ്യയില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിക്കാമെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന മുറയ്ക്കാണ് മരണങ്ങളെ സംബന്ധിച്ച ആധികാരിക ഗവേഷണ പഠനങ്ങള്‍ സാധാരണയായി നടത്താറുള്ളത്. ഇന്ത്യയിലെ കോവിഡ്19 മരണനിരക്ക് വിശകലനം ചെയ്യുമ്പോള്‍, നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള സാധ്യത കാരണം എല്ലാ കോവിഡ്19 മരണങ്ങളും കണക്കില്‍പ്പെടുത്താനും റിപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ സാധ്യതയുണ്ടെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: