കൊല്ലം: ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭൂമിയും വസ്തുവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള എന്‍.കെ. പ്രേമചന്ദ്രന് എംപിയെ രക്ഷിക്കാനാണ് നീക്കമെന്ന് ആര്എസ്ഉണ്ണിയുടെ കൊച്ചുമകള്‍ അഞ്ജന ജയ് ആരോപിച്ചു. ഭൂമികയ്യേറുക, വീട് അനധികൃതമായി കൈവശപ്പെടുത്തുക, അവിടെയുണ്ടായിരുന്ന കാറും തടി ഉരുപ്പടികളും കടത്തുക തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്.
കേസില്‍ കെ.പി. ഉണ്ണികൃഷ്ണനെ മാത്രം പ്രതിയാക്കി രക്ഷപ്പെടാനാണ് എംപിയുടെയും ആര്‍എസ്പിയുടെയും ശ്രമമെന്നും ആരോപിച്ചു. ഫൗണ്ടേഷനില്‍ നിരവധി അഭിഭാഷകര്‍ ഭാരവാഹികളായുണ്ട്. ഇവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകും. ഇവരുടെ സന്നദ് റദ്ദാക്കാന്‍ ബാര്കൗണ്സിലിനോട് ആവശ്യപ്പെടുമെന്നും ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ച സാഹചര്യത്തില്‍ നിലവില്‍ തനിക്കും സഹോദരിക്കും നേരെ അക്രമങ്ങളൊന്നും പാര്‍ട്ടിക്കാരുടെ ഭാഗത്തുനിന്നും ഇല്ലെന്നും അഞ്ജന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: