ഒട്ടാവ: കാനഡയില്‍ നടക്കുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തിനെതിരെ കടുത്ത നടപടികളുമായി ജസ്റ്റിന് ട്രൂഡോ. മൂന്ന് ആഴ്ച്ചയോളമായി റോഡുകള്‍ ഉപരോധിച്ച ഡ്രൈവര്‍മാര്‍ക്ക് അന്ത്യ ശാസന നല്‍കിയിരിക്കുകയാണ്. ഒന്നുകില്‍ ഇവിടെ നിന്ന് പോവുക അല്ലെങ്കില്‍ അറസ്റ്റിന് തയ്യാറാവുക എന്നാണ് പോലീസ് നല്കിയ നോട്ടിസുകളില്‍ പറയുന്നത്.
വഴികള്‍ അടക്കുകയോ ഇവരെ സഹായിക്കുകയോ ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യും. നിയമവിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ ക്രിമിനല്‍ നടപടികള്‍ക്ക് വീധേയമാക്കുന്നതിനൊപ്പം, അമേരിക്കയിലേക്കുളള യാത്രവിലക്കും ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. നോട്ടിസുകള്‍ ലഭിച്ചിട്ടും നൂറ് കണക്കിന് ട്രക്കുകള്‍ റോഡ് ഉപരോധിക്കുകയും, വലിയ ശബ്ദത്തില്‍ ഹോണ്മുഴക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സാധിക്കാതെ ട്രൂഡോ അടയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കാനഡയുടെ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. പോലീസിന് പല ഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട് അതിനാല്‍ അവര്‍ സമരം അടിച്ചമര്‍ത്താന്‍ പ്രാപ്തരാണ്, ഇപ്പോള്‍ സമരം അവസാനിക്കാന്‍ സമയമായി, പോലീസിന് അറിയാം അത് എപ്പോള്‍ എങ്ങനെയെന്ന് എന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ഒട്ടാവോയുടെ മു ന്പോലീസ് മേധാവി പീറ്റര്സ്ലോലി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാജിവെച്ചിരുന്നു. ഇതിനാല്‍ താല്‍ക്കാലിക പോലീസ് മേധാവി സ്റ്റീവ് ബെല്ല് പറയുന്നത് അത് ഒരു വഴിത്തിരിവാണ്.
സോഴ്സുകള്‍ ഉപയോഗിച്ച് നമുക്ക് സമാധനപരമായ അവസാനം ഉണ്ടാക്കാന്‍ സാധിക്കും. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് ട്രക്കുകള്‍ കടത്തിവിടുന്നതിന് ഡ്രൈവര്‍മാര്‍ വാക്സിന് എടുത്തിരിക്കണമെന്ന് നിർബന്ധമാക്കിയതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. പ്രധാനപ്പെട്ട വഴികള്‍ എല്ലാം തന്നെ സമരക്കാര്‍ ഉപരോധിച്ചു. ധാരാളം പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സമരക്കാര്‍ പിന്മാറുകയാണെങ്കില് അമേരിക്കയിലേക്കുളള പ്രധാനപാത ഉടന്‍ തുറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: