തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കൊവിഡ് മാനദണ്ഡകങ്ങള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനം നടത്താന്‍ ഭക്തര്‍ക്ക് അവസരമുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്ര പരിസരത്തോ നഗരത്തിലെ പൊതു ഇടത്തിലോ പൊങ്കാല അര്‍പ്പിക്കാന്‍ അനുമതിയില്ല.
10.50 ന് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ തീ പകരും. ക്ഷേത്ര മേല്‍ശാന്തിയാണ് അടുപ്പില്‍ തീ പകരുക. ഈ സമയത്ത് ഭക്തര്‍ വീടുകളില്‍ പൊങ്കാല അര്‍പ്പിക്കും. 1.20 നാണ് നിവേദ്യം.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തിനു നിയന്ത്രണമുണ്ട്. പുറത്തെഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവയുണ്ടാകില്ല. പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര വളപ്പില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: