ലണ്ടന്‍: ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഡിസംബറിനുശേഷം ഗോള്‍ നേടാന്‍ കഴിയാതെപോയ റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണ് ആന്‍ഡ് ഹോവിനെതിരായ മത്സരത്തില്‍ ഗോള്‍ നേടി മാഞ്ചസ്റ്റര്‍ യുണൈറ്റിന് വിജയം സമ്മാനിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റ്ഡിന് വിജയിച്ചത്.
രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് റൊണാഡോ വിമര്‍ശകരുടെ വായടപ്പിച്ച ഗോള്‍ നേടിയത്. ഇടക്കാല പരിശീലകന് റാല്‍ഫ് റാങ്നിക്ക് അടുത്തിടെ നടന്ന പല മത്സരങ്ങളിലും റൊണാള്‍ഡോയ്ക്ക് അവസരം നല്‍കിയിരുന്നില്ല. പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു റൊണാള്‍ഡോ.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. അമ്പതാം മിനിറ്റില്‍ റൊണാള്‍ഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്് യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നാല്‍പ്പത്തിമൂന്ന് പോയിന്റുമായി നാലാം സ്ഥാനത്ത് തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: