ന്യൂദല്‍ഹി: ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ കണ്ട്രോള് റൂം തുറന്നു. വിവരങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍: 1800118797. ഫോണ്‍ നമ്പറുകള്‍:+91 11 23012113, +91 11 23014104, +91 11 23017905. ഫാക്സ്: +91 11 23088124. ഇമെയില്‍: [email protected]. ഉക്രൈനിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍: +380 99730428, +380 99730483. ഇ – മെയില്‍: [email protected]. വെബ്സൈറ്റ്: www.eoiukraine.gov.in.
ഉക്രൈനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യം അറിയിച്ചതിന് പിന്നാലെയാണ് നീക്കം. വിവരങ്ങള്‍ അറിയാനും സഹായത്തിനുമായി പ്രത്യേകം കണ്‍ട്രോള്‍റൂം ആരംഭിച്ചതായും കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു.
എന്നാല്‍ സംഘര്‍ഷ സാധ്യത കുറയുന്നതായാണ് ലഭിക്കുന്ന സൂചന. ഉക്രൈന് അതിര്‍ത്തിയോട് ചേര്ന്നുള്ളക്രൈമിയയില് നിന്നും സൈന്യത്തെ പില്വലിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സതേണ്‍ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകള്‍ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി അവരെ നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആക്രമണ സാധ്യത യുഎസ് വൃത്തങ്ങള്‍ തള്ളുന്നില്ല. റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന് പരാമര്‍ശിച്ചു. ഉക്രൈനെ അതിര്‍ത്തിയില്‍നിന്ന് ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബൈഡന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: