ന്യൂദല്‍ഹി : ഗുരു രവിദാസിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ ഭക്തര്‍ക്കൊപ്പം പ്രാര്‍ത്ഥനയിലും കീര്‍ത്തനാലാപനത്തിലും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി കരോള്‍ ബാഗിലെ ഗുരു രവിദാസ് വിശ്രം ധം മന്ദിറിലെത്തിയാണ് പ്രധാനമന്ത്രി ഭക്തര്‍ക്കൊപ്പം പങ്കുകൊള്ളുകയായിരുന്നു.
മന്ദിറില്‍ പ്രാര്‍ത്ഥിച്ച ശേഷം ഭക്തര്‍ക്കൊപ്പം മോദി നിലത്തിരുന്ന് താളം പിടിക്കുകയും ശപഥ് കീര്‍ത്തനം ആലപിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വളരെയേറെ പ്രത്യേകത നിറഞ്ഞ നിമിഷങ്ങളെന്നാണ് വീഡിയോയ്ക്കൊപ്പം പ്രധാനമന്ത്രി കുറിച്ചത്. ഇതിനോടകം തന്നെ വീഡിയോ ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഗുരു രവിദാസിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമാണെന്ന് മന്ദിറിലെ സന്ദര്‍ശക പുസ്തകത്തിലും കുറിച്ചശേഷമാണ് പ്രധാനമന്ത്രി അവിടെ നിന്നും മടങ്ങിയത്.
കഴിഞ്ഞ ദിവസം പഞ്ചാബ് തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി രവിദാസിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. തന്റെ സര്‍ക്കാര്‍ ഓരോ ചുവടുകളിലും പദ്ധതികളിലും രവിദാസിന്റെ ചൈതന്യം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
15,16 നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ഗുരു രവിദാസ്. അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഗുരു ഗ്രന്ഥ സാഹിബില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. 21-ാം നൂറ്റാണ്ടിലെ രവിദാസിയ മതത്തിന്റെ സ്ഥാപകനായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. മേഘ് പൂര്‍ണിമ ആയാണ് രവിദാസ് ജയന്തി ആഘോഷിക്കുന്നത്.
ആദ്യം ഈ മാസം 16നാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം രവിദാസിന്റെ ജയന്തി ദിനമായതിനാല്‍ തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: